Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

226. മുൻവിനയെച്ചങ്ങളോടു ചേരുന്ന സഹായക്രിയകൾ - AUXILIARY VERBS AFFIXED TO PAST PARTICIPLES.

Nearly all the modern Indian languages have a class of Auxiliary Verbs of very general signification, which, when added to Verbs of more confined meaning, serve like the Prepositions(Prefixes f.i. arise, betake etc. abuse, admit etc. or Adverbs f.i. throw off, away etc. (which are in German called Improper Compound Verbs, because the Adverbial Preposition becomes Postposition in the Imperfect) of Compound Verbs in European languages to modify actions in certain directions. Poetry permits the insertion of Particles between the thus composed Verbs. The Peninsular languages like to dissolve actions, which to our mind and senses appear simple, into their constituent parts: f.i. to return=turn and go, to show to=give and make to see. The most general action stands last, the special precedes in the form of the first Adverbial: f.i. advenio, arrive=come and join=join by coming. We try to give a list of those most required, though it cannot be rendered complete, many Verbs being by turns special or auxiliary; but these may serve as a specimen of all.
720. മലയായ്മയിൽ ഓരോക്രിയകളെ-വല്ലപൂരണം വരുത്തു വാൻ-പലഹേത്വന്തരേണ സഹായത്തിന്നായി ഉപയോഗിക്കയാൽ, അവറ്റിന്നു സഹായക്രിയകൾ എന്നു പേർ.
1. നാമോത്ഭവക്രിയകളെ അഴിച്ചു, നാമത്തോടു ചേരുന്ന ക്രിയകളെ എടുത്തു സമാസക്രിയകളെ ഉണ്ടാക്കുമ്പോൾ:
a.) ഇക്കക്കന്തമുള്ള മലയാളനാമോത്ഭവക്രിയകൾ പലതും ഉ-ം 292 അടിക്ക=അടി ഏല്പിക്ക; 293 ചുമക്ക=ചുമ എടുക്ക മുതലായവ.
b.) ഇക്കന്തമുള്ള സംസ്കൃതോത്ഭവക്രിയകൾ ഉ-ം 307 ഭുജിക്ക=ഭക്ഷണംകഴിക്ക; വിധിക്ക=വിധി കൊടുക്ക മുതലായവ.
c.) ആക ആക്ക സമാസക്രിയകൾക്കു പകരം-ഉ-ം കോളാക677; വേറാക്ക 678—307, 6. 7 കാണ്ക.
ഇങ്ങനെ ഓരോ നാമങ്ങളോടു ചേരുന്ന പല ക്രിയകൾ അ താത ക്രിയാപദാൎത്ഥം വരുത്തുവാൻ സഹായിക്കുന്നു. 407. 408 കാണാം.
2. യുരോപഭാഷക്കാൎക്കു ഒന്നായ്തോന്നുന്ന പല ക്രിയകൾ മലയായ്മയിൽ വിവരിച്ചു കാണിപ്പാൻ ഇഷ്ടം (1. ഉപമേയം).
ഉ-ം to show (to) കാണിച്ചു കൊടുക്ക; to send (for) വിളിച്ചു വരുത്തുക മുതലായവ. കൊടുക്ക, വരുത്തുക തുണയായ്നിന്നു തികവു വരുത്തുന്നു.
3. സംസ്കൃത യുരോപഭാഷകളിൽ ഓരോ ഉപസൎഗ്ഗങ്ങളാൽ ക്രിയാധാതുവിന്നു വിവിധ അൎത്ഥവികാരത്തെ കല്പിക്കാം.
ഉ-ം അപേക്ഷിക്ക, ഉപേക്ഷിക്ക, നിരീക്ഷിക്ക, പരീക്ഷിക്ക, പ്രതീക്ഷിക്ക. വീക്ഷിക്ക, സമീക്ഷിക്ക മുതലായവ ഈക്ഷ് സംസ്കൃതധാതുവോടും,
Abstain, contain, detain, entertain, obtain, pertain, retain, sustain എന്നവteneo എന്ന ലതീന ക്രിയകളോടും.
Analogize, apologize, epilogize, catalogize, prologize, syllogize എന്നവ ഗ്രേക്കയിലെ ieg എന്നതിനോടും.
Arise, betake, forbid, foretell, mislead, overturn, outshine, undo എന്നിവ ഓരോ അംഗ്ലൊസഹ്സക്രിയകളോടും സമാസിച്ചു വന്ന ഉപസൎഗ്ഗങ്ങൾ.
മലയായ്മയിൽ ൟ അധികാരം ഇല്ലെങ്കിലും ഓരോക്രിയെക്കുസഹായിച്ചു മറ്റൊന്നു ചേൎക്കാം.
ഉ-ം വന്നു ചേരുക=ആഗമിക്ക, adveneo, arrive; വിസ്തരിച്ചു നോക്ക=പരീക്ഷിക്ക, examine; തോല്പിച്ചുകളക=പരാഭവിക്ക; overcome മുതലായവ
4. ചില ഇംഗ്ലിഷ് ക്രിയാപദങ്ങൾ്ക്കു പിൻനിന്നു ഉറ്റുചേരുന്ന അവ്യയങ്ങളുടെ അൎത്ഥത്തെ സഹായക്രിയകളാലും സാധിക്കും.
ഉ-ം ആട്ടികളക to turn out a person etc.; കൊടുത്തു പോക to give away a thing etc. മുതലായവ.
721. ൟ സഹായക്രിയകളുടെ വേറെ ഉദ്യോഗം ആവിതു:
1. കാലപൂരണവികല്പാദികളെ വരുത്തുക.
ഉ-ം ചെയ്തിട്ടുണ്ടു 728. 737. 738. 744 മുതലായവ നോക്ക.
2. അകൎമ്മകങ്ങളെ സകൎമ്മകങ്ങളാക്കി തീൎക്ക.
ഉ-ം വീണ്ടു കൊൾ്ക=വിടുവിക്ക 723 മുതലായവ.
3. പടുവിനാൎത്ഥത്തെ കൊടുക്ക.
ഉ-ം ചിന്നിപോക=ചിന്നപ്പെടുക 744, d. മുതലായവ.
4. ക്രിയാനിരന്തരത്വത്തെ ഉളവാക്ക.
ഉ-ം ചെയ്തുകൊണ്ടിരിക്ക 725 മുതലായവ.
5. പലപ്രകാരത്തിൽ അൎത്ഥപൂരണവികാരങ്ങളെ വികല്പിച്ചു വരുത്തുക. മലയാളഭാഷാവൈഭവം നന്നായി തെളിയേണ്ടതിന്നു ദൃഷ്ടാന്തമായി ചെയ്തു മുൻവിനയെച്ചത്തോടു സമാസിക്കുന്ന സഹായക്രിയകളെ കാണിപ്പാൻ തുനിയുന്നു:



722. മുഞ്ചൊന്ന ഓരോസഹായക്രിയകൾ ഓരോമുൻവിനയെച്ചങ്ങളുടെ പിന്നിൽ നില്ക്കുന്നപ്രകാരം വിളങ്ങിയല്ലോ. ഇവ സമാസക്രിയയെ സാധാരണീകരിക്കയും; മുൻവിനയെച്ചങ്ങളോ ഇവറ്റെ വിശേഷിപ്പിക്കയും ചെയ്യും.
ഉ-ം കണ്ടു പിടിക്ക, വന്നു ചേരുക, ചിരിച്ചു കളക എന്നിവറ്റിൽ: പിടിക്ക, ചേരുക, കളക സാധാരണാൎത്ഥക്രിയകളും; കണ്ടു, വന്നു, ചിരിച്ചു വിശേഷാൎത്ഥക്രിയകളും തന്നേ.
ആവശ്യം പോലേ വിശേഷാൎത്ഥക്രിയകളെ സാധാരണാൎത്ഥികളാക്കാം.
ഉ-ം പിടിച്ചു കണ്ടു, ചേൎന്നു വന്നു മുതലായവ. വിനയെച്ചാദ്ധ്യയത്തിൽ 571—576 വേണ്ടുന്ന ഉദാഹരണങ്ങൾ കാണാം.
ഇങ്ങനെ തോന്നിയാൽ കൂടുന്ന ക്രിയകൾ എല്ലാം സഹായക്രിയകൾ (സാധാരണാൎത്ഥികൾ) കല്പിച്ചാക്കാമല്ലോ. എന്നാൽ ഇവറ്റെക്കൊണ്ടു ഏറ പറവാനില്ല. നാമോ അധികം നടപ്പായ ചില സാധാരണാൎത്ഥസഹായക്രിയകളേ വിവരിക്കുന്നുള്ളു. അവ കാലക്രിയാപൂരണ കേമങ്ങളും മാനാദ്യൎത്ഥങ്ങളും-ഓരോ പ്രത്യയങ്ങൾ പോലേ. വരുത്തുകയാൽ ഇക്കൂട്ടൎക്ക് പ്രത്യയക്രിയകൾ എന്നു പറവാൻ തോന്നിപോകുന്നു.
സൂചകം: ൟ സഹായക്രിയകളെ പാട്ടിൽ വിയോഗിക്കാറുണ്ടു.
ഉ-ം പിന്നെയും കന്യകയായ്തന്നേ വന്നീടും എടോ (ഭാര: become അയ് തന്നേ വന്നീടും=ആയ്വന്നീടും).
തനിച്ചു നടക്കുന്ന ക്രിയകളെങ്കിലും അധികം അഴിച്ചലുള്ള സാധാരണാൎത്ഥ സഹായക്രിയകൾ ഏവ എന്നാൽ:

താളിളക്കം
!Designed By Praveen Varma MK!