Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

218. അനുവാദകങ്ങൾ THE CONCESSIVES.

707. എന്നാലും, എങ്കിലും, എന്നാകിലും, എന്നിരിക്കിലും എന്നിവ.
a.) ചിലപ്പോൾ ആയാലും എന്ന അൎത്ഥത്തോടു നില്ക്കുന്നു (676.) ഉ-ം
എന്നാലും: നൃപതി പൂജ്യൻ എന്നാലും മതി അല്ല (it is not enough, that) സുതന്മാർ ഉണ്ടാകും പെരിക എന്നാലും (കേ. രാ. and though you should get many sons).
എന്നാകിലും: പീഡിതൻ ആയിരിപ്പോൻ എന്നാകിലും (ഭാര.) കുലഹീനൻ എന്നാകിലും അൎത്ഥം ഉണ്ടാകിൽ അവൻ പ്രിയനായ്വരും (ശബ. though a low caste he will be preferred if rich) 704, 3 ഉപ.
b.) എങ്കിലും is the favourite form of admissives, whether placed after any tense of Verbs or beginning the Apodosis. എങ്കിലും എന്നതു (എങ്കിൽ എന്ന പോലെ) ഇഷ്ടമായ അനുവാദകം തന്നെ; യാതോരു കാലം പിഞ്ചെല്ലുകിലും സങ്കല്പിതങ്ങളെ ആരംഭിക്കിലും ആം.
ഉ-ം ഞാൻ ചൊല്ലുന്നത് എങ്കിലും (tho I should say പദ്യം). സത്യം എങ്കിലും ഞാൻ പറയട്ടെ. ആയ്തു ചെയ്തെങ്കിലും= ചെയ്തിട്ടും. വെണം എങ്കിലും വരാ 635, 3 കാണ്ക 704, 2 719, 1 ഉപ.
ഈ അൎത്ഥത്തോടു നില്ക്കുന്നതു (=though it should, was, had):
എന്നാലും: അല്ലൽ എന്നാലും കിട്ടും (കൈ. ന. may get it even at night). ഏകവാരം എന്നാലും ജയിച്ചില്ല (നള. not even once). കണ്ടു എന്നാലും കട്ടു കൊണ്ടു പോയില്ല (പ. ത.)
എന്നാകിലും: ദേശം ബഹുനായകം എന്നാകിലും (ചാണ.) മരിച്ചാൻ എന്നാകിലും ജീവിച്ചു കൊൾവൻ (ഭാര.)
c.) എന്നിട്ടും admits a fact not as possible, but as accomplished. എന്നിട്ടും എന്നതോ ക്രിയാനിവൃത്തിയെ കുറിക്കുന്നു (=yet,)
ഉ-ം എന്നിട്ടും വന്നില്ല പരിപാകം (കേ. രാ. = ഉണ്ടായിരിക്കേ still) ഞാൻ തന്നെ പോരും നശിപ്പിപ്പാൻ എന്നിട്ടും ക്ഷമിക്കുന്നേൻ (കേ. രാ.) അപേക്ഷിച്ചു എന്നിട്ടും പോയി though they begged he went=അപേക്ഷിച്ചും 635,1) [ഇട്ടും 635, 2, 728, b, കാണ്ക.]
സൂചകം: എന്നാലും, എന്നാകിലും ഇവ ആയാലും എങ്കിലും എന്നീ അൎത്ഥങ്ങളെ പ്രാപിച്ചതു ആകുന്നു ഉണ്ടു എന്ന ക്രിയകൾ അടിയിൽ നില്ക്കയാലോ സബുദ്ധികളും അബുദ്ധികളും കൎത്താക്കളായാലോ എന്നേ വേണ്ടു.
708. d.) എങ്കിലും is used either single with restrictive power ഒറ്റ എങ്കിലും ക്ലിപ്താൎത്ഥത്തോടെ നടക്കുന്നു (ആകിലും, ആകട്ടെ എന്നിവ പോലെ) പോലും 719 ഉപ.
ഉ-ം എത്ര എങ്കിലും ലാഭം കിട്ടാതെ (555, 4 not gaining the least profit) പത്തു പണം എങ്കിലും (at least 10 fanam).
Sometimes nearly expletive ചിലപ്പോൾ ഏറക്കുറയ നിരൎത്ഥമായും കാണാം (=ആകട്ടെ-ഓ.)
ഉ-ം കുംഭസംഭവൻ പുനർ എങ്കിലും അരുൾ ചെയ്താൻ (രാമ. now Agastya replied to this).
Or is repeated with disjunctive power രണ്ടു എങ്കിലും വിയോഗാൎത്ഥത്തിൽ (=എന്നോ—എന്നോ; ഓ—ഓ; ഒന്നുകിൽ—അല്ലെങ്കിൽ) നില്ക്കുന്നു (674. 695. 706. 830.).
ഉ-ം ആണുങ്ങൾ എങ്കിലും പെണ്ണുങ്ങൾ എങ്കിലും ആരെയും സമ്മതിച്ചീടൊല്ലാ കാണുവാൻ (കേ. രാ.) രാജാവിൻ്റെ കഴുത്തറുത്ത ചോര കൊണ്ടെങ്കിലും ഋഷിയുടെ ചോര കൊണ്ടെങ്കിലും കലക്കിയ ചോറു.
എന്നെ എന്നാകിലും എന്നുടെ സോദരൻ തന്നെ എന്നാകിലും ഒത്തു ഭുജിക്ക നീ. (ദേ. മാ. eat either me or my brother).
709. e.) Ancient forms of Concessives ആനും എന്നതു ആകിലും എന്നതോടു എങ്ങനെയോ 676. അങ്ങനെ ഏനും എങ്കിലും എന്നതുമായി സംബന്ധിച്ചിരിക്കുന്നു. അതിനാൽ: ആരേനും 249 whosoever, എങ്ങേനും 134 wherever, ഏതേനും whatever പ്രതിസംഖ്യകൾ ഉളവാകുന്നു. ഏനും എനിൻ 249 എന്ന പുരാണസപ്തമിയിൽ നിന്നുണ്ടായിട്ടു എനിനും പകരമായി നില്ക്കുന്നു.
ഏലും 249=പോലും: ആരേലും വന്നു കണ്ടാകിലോ ആചാരം അല്ലെന്നു വന്നു കൂടും.
എന്നും കൂടയുണ്ടു: നീ ഒന്നെന്നും തന്നെ പോരൂ (കൃ. ഗാ. give me at least one).

താളിളക്കം
!Designed By Praveen Varma MK!