214. MORE COMMON ARE THE COMBINATIONS WITH THE NOUNS ആറു AND പോൾ AND THE INFINITIVE പോലെ, TREATED AS NOUN.
700. മുഞ്ചൊന്ന നടപ്പിൽ സാധാരണപേരെച്ചമായ എന്ന-നാമങ്ങളായ ആറു (250, 1, 2) പോൾ, നടുവിനയെച്ചമായ പോലെ എന്നിവറ്റെ ചേൎക്ക അധികം ഇഷ്ടം.
ഉ-ം ജാവാരി പറഞ്ഞു അതു ചെയ്കയുമാം എന്നവാറെ (=എന്നാറെ, having said thus=whereupon). ബ്രാഹ്മണൻ പറഞ്ഞു-എന്നപ്പോൾ (ഭാര; കൃ. ഗാ=then 687). പോകരുതെന്നപോലെ (ഭാര. as if saying 714. 715) അവൻ അവനിൽ എന്നപോലെ