Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

197. THE RELATIVE PARTICIPLES (ആകുന്ന, ആയ etc.)

668. Serve to form Adjectives, Ordinals, Appositions and Co-ordination of different Subjects ആകുന്ന, ആയ (ആകിയ-പദ്യം; ആന=തമിഴ് അനുകാരം ഉ-ം ശുദ്ധമാന) ആയിട്ട, ആയുള്ള, ആകും (ആം) എന്നീ പേരെച്ചങ്ങളാൽ [ക്രിയാനാമങ്ങളിൽനിന്നും (175. ചെറുതായ=ചെറിയ), നാമങ്ങളിൽനിന്നും 363.] നാമവിശേഷണങ്ങളെയും സ്ഥാനസംഖ്യകളെയും 159. ആറാം പുത്രൻ) ഉണ്ടാക്കുകയല്ലാതെ, ഉപമാനത്തിന്നും നാമധേയത്തിന്നും അനേക കൎത്താക്കളെ കോക്കുന്നതിന്നും (360 363.365. സമാനാധികരണത്തിൽ) കൊള്ളാം.
ഉ-ം ൟ പേരാകിയ മേഘം. കുറഞ്ഞു പോയതായ ജാതി (=പോയിട്ടുള്ള.) തടിച്ചതായിട്ട രണ്ടു പശു; വൃദ്ധനായിട്ടുള്ള വൎത്തകൻ (നൂതനഗദ്യം.)
ശുഭമാം (ആകും) വണ്ണം പറയും (കേ. ഉ.) കുറുക്കി മുന്നാഴിയാംപോൾ (മ. മ.) 594, 1, 12 കാണ്ക.
To express possibility കഴിവിനെ സൂചിപ്പിക്കിലും ആം. (656. 659.)
ഉ-ം (ഭാ) കേസരി വീരനെ കൊല്ലുവാനാവൊരു വീരൻ (കൃ. ഗാ.) who was able to kill the lion) ഏഴൊട്ടകത്തിന്നു എടുക്കുവോളം പൊൻ (ച. as much as seven camels may carry) (ആവോർ 669, c.)
(ഭൂ:) ആയവണ്ണം 657, 1. as much as he could.
(വ:) എടുക്കാകുന്ന 657. ആകുന്നേടത്തോളം (തൃ.=ആവോളം as far as possible) പറഞ്ഞാൽ തനിക്കു പ്രാണഹാനി വരുന്നതായിട്ടൊരു രഹസ്യത്തെ (വരുന്ന=വരുത്തുന്ന-മതി എങ്കിലും സംബന്ധക്രിയയുടെ പേരെച്ചത്തെ ചേൎക്കുന്നതിനാൽ തെളിവേറും a secret of such a description as to cause=which may cause).

താളിളക്കം
!Designed By Praveen Varma MK!