Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

195. ആയാക്ക, THOUGH HARDLY JUSTIFIED, OCCURS NOW AND THEN.

666. ആയാക്ക ദുൎല്ലഭം എങ്കിലും, ചില ഉദാഹരണങ്ങളെ കാണാം-ൟ പ്രയോഗം സൂത്രലംഘി എന്നേ ചൊല്വൂ.
ഉ-ം മദിച്ചു തുടങ്ങിനാൽ വേറൊന്നായാക്കും ഇക്കാൎയ്യമോ (=വേറൊന്നാക്കും); മാൎഗ്ഗമായാക്കുവാൻ=വഴിക്കാക്കുവാൻ (കൃ. ഗാ.) നിന്നെ രാജാവായാക്കിപ്പോയി (കേ. രാ.) എന്നാക്ക 691, 2 ഉപ.
അതു പോലേ ആയാവു: ആണുങ്ങളായാവു നാം എല്ലാം എന്നൊരാശ (കൃ. ഗാ. the wish oh that we were men ആണുങ്ങളാവു മതി) [എന്നാക 691, 1 ഉപ.]

താളിളക്കം
!Designed By Praveen Varma MK!