194. BEFORE ACTIVE VERBS ആക്കി MAY OFTEN BE REQUIRED FOR ആയി.
665. പുറവിനകൾക്കു മുൻ ആയി പകരം ആക്കി എന്നതു വേണ്ടി വരും. (എന്നാക്ക 691, 2.)
ഉ-ം തൻദാസിയാക്കി കൊണ്ടാൾ (ഭാര. ദാസിയായ്ക്കൊണ്ടാലും എന്നെ. ഭാര. 724). വമ്പടെക്കധിപതിയാക്കിയഭിഷേകം ചെയ്തു (ഭാര.) സേനാപതിയാക്കി വെച്ചിതു (ചാണ. സേനാപതിയായ്‌വെച്ചാൻ. ഭാര.) ഇതു നന്നാക്കി തീൎത്തു (=ആയി he finished it well വിപരീതം: നന്നായി തീൎന്നു it turned out well) അവരെ തീണ്ടിക്കുളിക്കുമാറാക്കി വെച്ചു (കേ. ഉ. put them down as low casts).
But ആക്കി is not generally used എന്നാൽ ഇതു സാധാരണ നടപ്പല്ല; ആയി=so as to be=ആവാൻ.
ഉ-ം പുരുഷനെ സേനാപതിയായിട്ടു വെച്ചാൻ തരുണിയെ പത്നിയുമാക്കി വെച്ചാൻ; വസിഷ്ഠനെ പുരോഹിതനായി വരിച്ചു (ഭാര.) ഭൂപാലനെ മമ മിത്രമായ്‌വരുത്തേണം (ബ്രഹ്മ.) പറഞ്ഞതു മിത്ഥ്യയായി ചമെക്കരുതു (ഭാഗ.) ഏകനെ മന്ത്രിയായുറപ്പിച്ചാൻ (പ. ത.) അരചനായ്‌വാഴിച്ചു; രാജ്യത്തെ ഒമ്പതായ്വിഭാഗിക്ക (ചാണ.) ചതുരശ്രത്തെ രണ്ടായ്പകുക്ക (ഗണി-രണ്ടായി നിന്നെ പകുത്തു കൃ. ഗാ=രണ്ടു) അവളെ ഒരുത്തിയായ്‌വിട്ടേച്ചു (കേ. രാ)
Between ആക്കി and ആയി there is a slight difference of meaning ഈ പ്രയോഗങ്ങളിൽ അല്പം അൎത്ഥഭേദം ഉണ്ടു.
ഉ-ം അവനെ അമ്പലവാസിയാക്കി കല്പിച്ചു (=ആ സ്ഥാനത്തിൽ ആക്കി-അന്നു തൊട്ടു അമ്പലവാസിയായി, he ordered him to be . . . . thereby making him) ഈ സ്വരൂപം പ്രധാനമായി കല്പിച്ചു (ആയി=എന്നു declared to be).
ഇവ എല്ലാം ഒന്നാക്കി അരെച്ചു (വൈ. ശ=തമ്മിൽ ചേൎത്തു); ഇവ എല്ലാം ഒന്നായിപ്പൊടിച്ചു (വൈ. ശ= ഒന്നാക=ഒരുമിച്ചു). ഒന്നാമതിൽ ക്രിയാ കാലാൎത്ഥങ്ങളും, രണ്ടാമതിൽ അവ്യയീഭാവവും അധികം പ്രമാണം ആകയാൽ ആയി എന്നതു: ഉ-ം സേനാപതിയായി=സേനാപതിയാക-സേനാപതി ആവാൻ തക്കവണ്ണം-സേനാപതിയെന്നു-എന്നീയൎത്ഥങ്ങളിൽ എടുക്കേണ്ടതു.