192. ആയി THE ADVERBIAL PARTICIPLE (having become, being such). 1. IT GIVES ADVERBIAL POWER TO THE PRECEDING NOUN.
663. ആയ്, ആയി എന്ന മുൻവിനയെച്ചം മുഞ്ചെല്ലുന്ന നാമത്തിന്നു അവ്യയീഭാവത്തെ നല്കുന്നു (നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തിന്നും ഈ ശക്തി ഉടയതു: മെയ്യി രണ്ടാക വകെന്താൻ. രാ. ച. 609) 573. 323. 645. കാണ്ക.
a.) ഉ-ം വേദങ്ങൾ വീണ്ടു മമ നല്കുവാൻ മത്സ്യമായി (മുറ്റുവിന) ആമയായി മന്ദരം പൊങ്ങിച്ചതും, . . സൂകരവേഷം പൂണ്ടു . . . ഭൂഗോളം പൊങ്ങിച്ചതും, നരസിംഹാകാരേണേ. . . വധിച്ചതും, വാമനമൂൎത്തിയായി ൩ ലോകവും വാങ്ങിയതും, ഭാൎഗ്ഗവനായി കാൎത്തവീൎയ്യനെ വധിച്ചതും, സൂൎയ്യവംശജനായ രാമനായി പിറന്നതും, രേവതിരമണനായി ഭൂഭാരം കുറെച്ചതും, കൃഷ്ണനായി പിറന്നതും (365, 2 ഉപമേയം; 597 കാൺ).
രാമനായ്ക്കാണുന്നു കാണുന്നത് ഒക്കയും (കേ. രാ. all, I see, books to me like R.) അവളെ താപസകുമാരിയായി പോഷിപ്പിച്ചു (പ. ത. brought her up as a Rishis daughter). ദ്യോവിന്നു മനുഷ്യനായി വാസം ഉണ്ടു (ഭാര. lives as a man on earth). മത്സ്യം പിടിച്ചു പച്ചയായി തിന്നു (കേ. രാ. in an uncooked state=raw). (മാബലിയോടു) മൂന്നടിദ്ദേശമായി മൂന്നു ലോകവും കൊണ്ടു (കേ. രാ. under the plea of three steps of land, he acquired three worlds).
കോപമായി പോയി (=കോപം പൂണ്ടു, കോപത്തോടുകൂടി, സകോപം angrily). നന്നായി ചെയ്തു (did well). മധുരമായ്പാടി (sang sweetly). 744, d.
b.) (It stands for the Absolute Case 400) അവസ്ഥാവിഭക്തിക്കും പകരമാം.
ഉ-ം പത്തു മാസമായി ജീവിച്ചതു (കേ. രാ.=മാസം). അറ്റമായി=അറ്റം, ഒടുക്കം മുതലായവ.
c.) It is a Particle of similarity തുല്യതാവാചിയും ആം (എന്നു കൂടിയ നാമപ്രഥമെക്കു പകരം) 692 കാണ്ക.