Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

019. നാമരൂപം (പേൎച്ചൊൽ) The Properties & Accidents of Nouns - A.) NOUN-SUBSTANTIVE നാമം - I. ത്രിലിംഗങ്ങൾ

The 3 Genders.
91. മലയായ്മയിൽ പുല്ലിംഗവും സ്ത്രീലിംഗവും സബുദ്ധികൾ്ക്കേ ചൊല്ലുകയുള്ളു; അതുകൊണ്ടു സംസ്കൃതത്തിൽ പുല്ലിംഗമാകുന്ന വൃക്ഷം സ്ത്രീലിംഗമാകുന്ന പൂർ എന്നീ രണ്ടും നപുംസകം അത്രെ. അബുദ്ധികൾ ചിലവറ്റിന്നു ബുദ്ധി ഉണ്ടെന്നു വെച്ചു ലിംഗം സങ്കല്പിച്ചിട്ടും ഉണ്ടു. (ഉ-ം. സൂൎയ്യൻ-ചന്ദ്രൻ, മംഗലനായുള്ള തിങ്കൾ. കൃ-ഗാ. ധ്രുവൻ, വിന്ധ്യഹിമവാന്മാർ, കേ. രാ-ഭൂമി ആകുന്ന ദേവി.)
92. The Masculine Gender. പുല്ലിംഗത്തെ മിക്കവാറും കുറിക്കുന്ന പ്രത്യയം അൻ എന്നത ആകുന്നു. (പുത്രഃ—പുത്രൻ; മകു-മകൻ)- ചില നപുംസകങ്ങൾ്ക്കും ആ പ്രത്യയം തന്നെ കൊള്ളിക്കാം (പ്രാണൻ, മുഴുവൻ, പുത്തൻ)
93. The Feminine Gender. സ്ത്രീലിംഗത്തിന്നു നാലു പ്രത്യയങ്ങൾ ഉണ്ടു.
1.) ആൾ എന്നതു കുറുക്കയാൽ, ഉണ്ടായ ആൾ (മകൾ).
2.) ത്തി പ്രത്യയം (ഒരുവൻ- ഒരുത്തി). താലവ്യസ്വരത്താലെ-ച്ചി-ആകും (ഇടയൻ, ഇടച്ചി 40 ആശാരി, ച്ചി; പടുവായിട്ടു നായർ, നായരച്ചി). മൂൎദ്ധന്യത്താലെ, ട്ടി, ആകും (പെൺ, പെണ്ടി-പാണൻ, പാട്ടി-തമ്പുരാൻ, രാട്ടി ൾ്ത്തി-എന്ന പോലെ). റവൎണ്ണത്തോടു-റ്റി-ആകും (വേലൻ-വേല്ത്തി=വേറ്റി).
3.) ഇ (തോഴൻ-ഴി, മലയി, പറയി, ബ്രാഹ്മണി).
4.) സംസ്കൃതനാമങ്ങളിൽ ഉള്ള ആ-കുറുകിയതു-അനുജൻ, അനുജ-(ജത്തി എങ്കിലുമാം). ജ്യേഷ്ഠ (ജ്യേഷ്ഠത്തി). ഇഷ്ടൻ, ഇഷ്ട-പ്രിയൻ, പ്രിയ ഇത്യാദി.
94. The Neutral Gender. നപുംസകത്തിന്നു-അം (85). ഉ-ൟ രണ്ടു പ്രമാണം (വൃക്ഷം, മരം-അതു, കുന്ന)

താളിളക്കം
!Designed By Praveen Varma MK!