Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

179. സംബന്ധക്രിയ. THE COPULA.

A. THE COPULA ആകുന്നു. (=to become, be such, be that) as joining different parts of speech. Its powers being so extended one might call it a Pronominal Verb.
645. ആക സംബന്ധക്രിയ (346.) തന്നെ. അതിൻ്റെ ശക്തിയെ ഓൎത്താലോ പ്രതിസംജ്ഞക്രിയ എന്നു പറവാൻ തോന്നുന്നു [കൎണ്ണാടകത്തിൽ: ഈഗ, ഈഗൽ (=ഇപ്പോൾ) എന്നവ നടുവിനചെയ്യമായ ആഗ, ആഗൽ (=ആക, ആകയാൽ to be that, being then) എന്നിവറ്റോടു സംബന്ധിച്ചിരിക്കുന്നു]. ഭവിക്ക, ഭാവം, തഥാവിധം, എന്ന മൂലാൎത്ഥങ്ങൾ ഉണ്ടു.
ആക-തൻവിന, ആക്ക-ഹേതുക്രിയ, അല്ല-774 സാധാരണനിഷേധം ഉ-ം അവൻ ശിഷ്യൻ ആകുന്നു-അവനെ ശിഷ്യനാക്കി-അവൻ ശിഷ്യനല്ല (he is—was made=became—is not).
ആകാ എന്ന സ്വന്ത മറവിന ദുൎല്ലഭമായി നടക്കുന്നുള്ളു. (വിപരീതം ആയി).
ഉ-ം ഒന്നിന്നും ആകാ വപുസ്സു (the body is good for nothing). സേവിച്ചാൽ അതു പഴുതാകാ (ഹ. ന. കീ. if you serve him, it will not be in vain=പഴുതല്ല.)
അതിന്നു ആകാത്ത=വല്ലാത്ത എന്ന പേരെച്ചം ഉണ്ടു.
ആയി-എന്ന ഭൂതം തീൎന്നു, ഒരു നിലയെ പ്രാപിച്ചു ഇത്യാദി അൎത്ഥങ്ങളോടു വിളങ്ങുന്നു: അവർ ൩ നിധിയായി (പ. ത=ആയിഭവിച്ചു.) ആയി it is done, is what it ought to be (=വെന്തു, പഴുത്തു മുതലായവ)-(വിപരീതം. ആകാ).

താളിളക്കം
!Designed By Praveen Varma MK!