Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

176. ACTIVE VERBS ARE FORMED FROM THESE NEUTRAL OR MEDIAL VERBS.

640. (പെടുക എന്നതിന്നു പകരം) പെടുക്ക (പുരാണരൂപം) പെടുത്തുക എന്ന ഹേതുക്രിയകളാൽ തൻവിനകളിൽനിന്നും പുറവിനകൾ ഉളവാകുന്നു.
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉ-ം (ഭയപ്പെടുക=) ഭയപെടുക്ക (ഭാഗ.) ഭയപെടുത്തുക. വെളിപ്പെടുക (to lie open, become revealed=) വെളിപ്പെടുത്തുക (to reveal). ചെണ്ടപ്പെടുത്തുക (to get into mischief). കെട്ടു പെടുക്കൊല്ലാ രോഗങ്ങൾ കൊണ്ടെന്നെ (ശങ്ക. do not confine me with). പില്പെടുക്ക യുധി യോഗ്യം അല്ലെടോ (കൃ. ച.) അല്ലൽ പെടുക്കുന്നത് (കൃ. ഗാ.) പട്ടോലപ്പെടുക്ക (കേ. ഉ. to hold the office of a secretary to government.) മേൽ പെടുക്കേണം (ദുൎഭൂതഗുണം ) അമരാരാതികളെ അറുതിപെടുത്തും (ഭാര). പൊടിപ്പെടുത്തുകളക (ഭാര.)
ഏല്പെടുക്ക, ഏല്പെടുത്തുക എന്നതിന്നു പകരം ഏല്പെടുക (to be responsible) നടപ്പായി പോയി.

താളിളക്കം
!Designed By Praveen Varma MK!