Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

018. പദകാണ്ഡം ETYMOLOGY.

90. Explanation. അക്ഷരങ്ങൾ ചേൎത്തു ചൊല്ലുന്നത പദം തന്നെ. പദത്തിന്നു രൂപം അനുഭവം ൟ രണ്ടു വിശേഷം; അനുഭവം ചൊല്ലേണ്ടതു വാചകകാണ്ഡത്തിൽ തന്നെ. പദകാണ്ഡത്തിൽ ചൊല്ലുന്നതു നാമരൂപവും ക്രിയാരൂപവും തന്നെ; ഇവറ്റിന്നു തമിഴിൽ പേൎച്ചൊൽ വിനച്ചൊൽ എന്നു പേരുകൾ ഉണ്ടു. പിന്നെ എണ്ണവും ഗുണവും കുറിക്കുന്ന വിശേഷങ്ങൾ (ഉരിച്ചൊല്ലുകൾ) ആ രണ്ടിന്നുള്ളവയും അവ്യയങ്ങളും പറയേണ്ടു; ഒടുക്കം ഹാ കൂ ഇത്യാദി അനുകരണശബ്ദങ്ങൾ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!