Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

165. THE OLD IMPERATIVE.

620. വിധി സാധാരണ ഭാഷയിലും മാനവാചിയായും നടപ്പു. ബഹുവചനം വിശേഷിച്ചു പദ്യത്തിൽ വഴങ്ങും.
ഉ-ം കേളെടോ മഹാത്മാവേ! കേൾപിൻ, ക്ഷമിപ്പിൻ ബുധജനം ഒക്കയും (സഹ.)
അടങ്ങു നീ (ഭാര=കോപത്തോടെ). വൈകാതെ വാടാ നരാധമ (ശി. പു=വാ. എടാ-പുഛ്ശം).
ചെല്ലുവിൻ നിങ്ങൾ മുമ്പിൽ നടക്ക (ആ. രാമ. 2. ബ. വ.)
ഇരട്ടിപ്പു: വദ വദ ബാലേ (കേ. രാ. സംസ്കൃ.) പറക പറക വിശേഷങ്ങൾ (tell, oh tell).
ഏകാരത്തോടുള്ളത് എത്രയും പുരാതനം.
ഉ-ം എനിക്കരുൾ ചെയ്യേ-വരം തന്നരുളേ (രാച.) കളകളേ ഖേദം (കേ. രാ.)

താളിളക്കം
!Designed By Praveen Varma MK!