Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

163. SANSCRIT INFLUENCE IS APPARENT IN THE FORMATION OF THE PERIPHRASTIC VERB.

616. സംസ്കൃതത്തെ അനുസരിച്ചിട്ടാകുന്നു ഓരോ വൃത്തിക്രിയകൾ ഈ നടുവിനയെച്ചത്താൽ ജനിച്ചതു. (643, d. ഉപമേയം).
ഉ-ം കല്പിക്ക ചെയ്തു, കല്പിക്കയായി (കല്പിപ്പൂതും ചെയ്തു) ഇത്യാദി=കല്പിച്ചു (=കല്പന കൊടുത്തു 643, d.)
അവറ്റിന്നു വിശേഷിച്ചു ഏ-ഓ-ഉം അവ്യയങ്ങളും, താൻ അല്ലൊ എന്നവയും ചേരും.
1. ചെയ്ക: ചിന്തിക്കയും ചൊല്കയും കേൾക്കയും ചെയ്കിൽ (ഭാര.) പോകയും വരികയും ഇങ്ങനെ പല കുറി നളൻ ചെയ്തിതു (നള.) തൻ്റെ കഴുത്തുന്നഴിച്ചു തരിക തവ ചെയ്തതു (ചാണ. gave to thee പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു. കേ. ഉ.) . . . . മരിച്ചു അവൾക്കു വൈധവ്യം ഭവിക്കയും ചെയ്തു (died, and she). വന്നു പോകയും ചെയ്തു.
ചതിച്ചു വില്ക്കയോ ചെയ്തതു? (ചാണ. has he perhaps). വില്ക്കയോ വാങ്ങുകയോ ചെയ്താൽ. കൊല്കയോ കൊണ്ടു പോയ്നില്ക്കയോ പലതും ചെയ്യും ഇന്നാശരർ സീതയെ (കേ. രാ.)

2. ചെയ്യിപ്പിക്ക: പാദത്തെ ക്ഷാളിക്കയും ചെയ്യിപ്പിക്കരുതു (നള. do not order me to wash ones feet). ഹേതുക്രിയക്കു പകരം.

3. ആചരിക്ക=ചെയ്തു നടക്ക: 17 വട്ടം ആഗതനായി യുദ്ധങ്ങൾ ചെയ്കയും ബദ്ധനായ്പോകയും ആചരിച്ചാൻ (കൃ. ഗ.)

4. ആക: (647) സുശീലെക്കു ഹോമാദികളും മുടങ്ങിപ്പാൎക്കയല്ലോ ആകുന്നതു (കോ. കേ. രാ.) അവൻ അതു ചെയ്യിക്കായി. (he got it made) നമ്മോടുപദേശം ചെയ്കയായതും (ഭാര.) അതിന്നായി പറകേ ആയതു for this purpose it is that he said.

5. താൻ: കൊല്ലുക വെട്ടുക തല്ലുക താൻ ഇഹ വല്ലതും ചെയ്തുകൊൾ (കേ. രാ.) ചെയ്കതാൻ, ചെല്കതാൻ ചെയ്കിൽ (ഭാര.) 540, 3.

6. ഉണ്ടു: (762) നിന്നുടെ ഒരു ശിഷ്യനാകയും ഉണ്ടു (ഭാര. and he is) അവർ നിൎജ്ജീവന്മാരാകയും ഉണ്ടാകും (and they will even become lifeless).

താളിളക്കം
!Designed By Praveen Varma MK!