Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

153. THE NEUTER IN ഇതു SERVES POETICALLY FOR THE FINITE VERB (MASCULINE, FEMININE OR NEUTER.)

602. ഇതു എന്നന്തമുള്ള നപുംസകം (234) പദ്യത്തിൽ പ്രധാന ക്രിയക്കും പകരമാം; ത്രിപുരുഷന്മാരേയും ഏക ബഹുവചനങ്ങളേയും കുറിക്കും ഉ-ം
1. വൎത്തമാനം: മുടുകുന്നിതെന്മനം (രാമ.)
2. ഭൂതം: ഇതു തന്നാകിൽ നന്നായിതു (കൃ. ഗാ.) കണ്ടിതു കുമാരന്മാർ (വേ. ച. 649, 4). ശത്രുവായവർ ചത്തിതു തീയിൽ (ഭാര.) അച്ശൻ ചൊല്ലിതിന്നാൾ (said today); കണ്ണുകൾ എല്ലാം അവൾ മേനിയിൽ ചാടീതപ്പോൾ (കൃ. ഗാ.) ലേഖകനായിതേ (ചാണ. became a writer). ആശ്വസിച്ചിതോ ഭവാൻ, തീൎന്നിതോ മോഹാലസ്യം? (ശബ.) സ്നേഹം മറഞ്ഞിതോ? (ചാണ.)
3. ഭാവി: കേശവൻ ചൊന്നതേ ചെയ്വിതു ധൎമ്മജൻ (ഭാര. Y. will do) മിത്രമായ്വാഴ്വിതെന്നന്യോന്യം ഒന്നിച്ചു സഖ്യം ചെയ്തു കൊണ്ടാർ (രാമ. ഭാവി we will be friends) എല്ലാപ്പോതും നോവിത് ഇളയാ (വൈ. ശാ.)

താളിളക്കം
!Designed By Praveen Varma MK!