Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

144. THEIR CONSTRUCTION IS RESOLVABLE BY WHO, WHICH, OR INDICATIVE “THAT,” OR BY PARTICIPLES, OR BY NOUNS (THIS PARTICIPLE, STANDS FOR ALL THE CASES OF THE ENGLISH RELATIVE PRONOUN).

587. രണ്ടു മൂന്നു പദങ്ങളെ ഒന്നാക്കികെട്ടുന്ന ഉപയോഗമാവിതു — ഉ-ം (Cfr. wearing clothes, falling sickness etc.)
1.) വൎത്തമാനം- ചിരിക്കുന്ന ഒച്ച കേട്ടു; (the voice of laughter) കാൎയ്യം ആകക്കെടുന്ന ശോകം (കേ. രാ) വന്മദം പെരിയ ദുൎമ്മതേ (ഭാര. 174 കാണ്ക.) മറ്റുള്ളവര ഉപദ്രവിച്ചു ദ്രവ്യം കൊണ്ടു പോകുന്ന കള്ളൻ. കമ്പത്തെ കൊണ്ട് പാരിടം തന്നുടെ സംഭവം തന്നെയും പാലനവും ഇല്ലായ്യ തന്നെയും ആചരിച്ചിട്ടുവാൻ കല്യത കോലുന്ന ചില്ലിയുമായി (കൃ. ഗാ. eyebrows, the moving whereof would suffice to save or annihilate this world) താതനെ പിരിയുന്ന ദുഃഖം (ഭാര. the pain of leaving a father) (229 കാണ്ക.)
ഭാവ്യർത്ഥം. നാളെ പോകുന്ന ആൾ (the person, who will leave tomorrow).

2.) ഭൂതം-ജനിച്ചരാശി; (the sign under which he is born) കെട്ടിയ മരത്തിനു കുത്തുമരുതു (പഴ.) ദ്വാദശി നോറ്റ ഫലം (ഹ. ന. കീ the reward for fasting) ശസ്ത്രങ്ങൾ ഏറ്റ നോവു (ഭാര. pain caused by) ഇണപെറ്റ സഹജൻ കേ. രാ. twin brother) കേണിതു മരിച്ച ശങ്കയാൽ (കേ. രാ. they wept fearing D. may be dead already) കുരങ്ങു ചത്ത കുറവൻ (പഴ. the K. whose money) രാജാവ് പശുവിനെ കൊടുത്ത ബ്രാഹ്മണൻ the Br. to whom) ദേവി തൻ ചൊല്ല് എല്ലാം നെഞ്ചകം പൂകിന കുഞ്ചൻ (കൃ. ഗാ. K. into whose heart all her words had entered). കട്ട മുതൽ (stolen goods). ഇരുന്ന ഭൂമിയെ ഉപേക്ഷിക്കാം (one may give up the country in which one lived) അവർ നിന്നൊരു ദേശവും, വന്നൊരു വേലയും കൂടിമറന്നു (കൃ. ഗാ.) മാനിനെ കൊന്നൊരു മാംസം (കൃ. ഗ.) നമ്മെ പിരിഞ്ഞുള്ള വേദന (കൃ. ഗാ. pain of separation from us) മുറിഞ്ഞുള്ള താപം (ഭാര.) വന്ന സംഗതി (the reason why one has come) (229 കാണ്ക.)
സ്പഷ്ടഭൂതം: വില്ല് ഒരുനാളും തൊട്ടിട്ടില്ലാത ഭൂദേവൻ (ഭാര.)
നിഷേധഭൂതം: (ദുൎല്ലഭം)-ആരുമേ അറിയാഞ്ഞൊരു ദേശത്തിൽ (കേ. രാ. പൂണാഞ്ഞു എന്നുള്ളു വേദന) (281, 2 (കാണ്ക)

3.) ൧ാം ഭാവി (ശീലഭാവി): വൈരാഗ്യം വരും കഥ (ഭാര.) ഉള്ളിൽ നടുങ്ങും കടത്തില വാളുകൾ (ഭാര=നടുങ്ങുമാറ്റുള്ള), തപമിയലും ഋഷിമാരെ 27
വിശ്വസിപ്പാൻ വേല (പ. ത.) പാടും വീണ. ആടുംചൂതു (the dice with which or which) (230, 1 കാണ്ക) ക്രൂരത ചെയ്യും പേർ എയ്യുന്ന പെരുമാൾ (കേ. രാ.)
ഭൂതാൎത്ഥം: പണ്ടു ഞാൻ കൈലാസത്തെ ഇളക്കുന്നേരം — ശപിച്ചേൻ(കേ. രാ.)
ദുൎല്ലഭം: വേദ പാലകരായി വിളങ്ങുമബ്രാഹ്മണർ തന്നുടെ പാതം (വില്വ. 230, 2 കാണ്ക)
സ്പഷ്ടഭാവി (സഹായക്രിയകളോടെ): ബോധിപ്പിപ്പാനുള്ള അവസ്ഥ; (the story, which is or was to be told) വരുവാനുള്ള കാ‌ൎയ്യം മുമ്പിൽ വിചാരിക്കരുതു (dont make plans about future things). കീഴിൽ കഴിഞ്ഞതും വൎത്തമാനവും മേലിൽ ഉണ്ടാവാനിരിക്കുന്ന വാൎത്തയും (ഹ. ന. കീ.)

4.) ൨ാം ഭാവി-സൎവ്വജ്ഞരായിപ്പൊരു ശങ്കരാചാൎയ്യർ; മിഥിലവാഴ്‌വരചൻ (രാ. ച.) ജനിപ്പൊരു വിനപ്പാടും മരിപ്പൊരു പിണിപ്പാടും (കൃ. ഗ. 230, 3 കാണ്ക).
നിഷേധ ഭാവിയുടെ പഴയ പേരെച്ചം (282 കാണ്ക.)
താൻ ഉണ്ണാതേവർ; നേരില്ലാ കള്ളമൊഴിയാളുടെ ശീലം (പ. ത.) താൻ നേടാപ്പൊന്നി (പഴ.) കുലാക്കുല ചെയ്തു (ഭാര=മരിച്ചു മരിയാതെ 578, 2). അഞ്ചാറു ദിവസം മണം പോകാ കുറുമൊഴി ( ദേ. മാ.)
നിഷേധ ഭാവിയുടെ രണ്ടാം പേരെച്ചം (284 കാണ്ക.) ഞാൻ ചൊന്ന ദേശവും ചൊല്ലാത ദേശവും (കേ. രാ.) പണ്ടെന്നും കാണാതൊരുത്തനെ കാണായി; പണ്ടെന്നും കാണാത-വേലകൾ (കൃ. ഗ.) ഇതിൽ ചൊല്ലാതുള്ള കഥകൾ (the stories not contained in this work) (ഭാര.) ഉണ്ട ഉണ്ണി ഉണ്ണാത്ത ഉണ്ണി (പഴ.)
ഇനി എന്നതു ചേൎക്കിൽ സംശയാൎത്ഥം തീരെ നീങ്ങും.
ഇനി വരാതവണ്ണം (850, 1 കാണ്ക.)

താളിളക്കം
!Designed By Praveen Varma MK!