Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

132. TRANSITIVE VERBS ARE USED INTRANSITIVELY.

559. പുറവിനകൾ ചിലതും തൻവിനകളായും നടക്കുന്നു.
ഉ-ം വഴിയെ അടെക്ക; ബാലി പോയവഴി അടെച്ചില്ല (കേ. രാ.) വളച്ചു നടക്ക; തിരിച്ചു പോക; ഇരുൾ മൂടി; ഒളിച്ചുകൊൾക; ഒളിച്ചു വെക്ക; നിലം നടക്കമുതലായവ.
Verbs without Nominative.
560. പ്രഥമയില്ലാത്ത ക്രിയകൾ ചിലതുണ്ടു.
a.) Chiefly Verbs of obtaining etc. വിശേഷാൽ ലഭിക്കാദികൾ അതിൽ കൂടും.
ഉ-ം പാപികളായവൎക്കു നാകത്തെ ലഭിക്കിലോ (കേ. രാ= ലഭിച്ചു കൂടുകിൽ) അവളെ എത്തീല്ല യയാതിക്കു (മ. ഭാ.) നിണക്കതിന്നെത്തുക (വില്വ.) വസിപ്പതിന്നെത്തുക ഭവതിക്കു; നിണക്കെന്നെ കിട്ടുകയില്ല (അ. രാ.)
b.) Verbs denoting incidents to the body ദേഹവികാരങ്ങളും പലപ്രകാരത്തിൽ.
ഉ-ം എനിക്കു വിശക്കുന്നു, ദാഹിക്കുന്നു; അവൾക്കു മെയ്യിൽ എങ്ങും വിയൎത്തു കൂടി (കൃ. ഗാ.) തനിക്കു ചുടും; അച്ചിക്കു പൊള്ളും; ചെമ്മെ പിണങ്ങും ഇന്നമ്മിൽ (കൃ. ഗാ.)നാദത്തിനാൽ പാരം മുഴങ്ങിച്ചമഞ്ഞു ദിശി ദിശി (കേ. രാ.)
c.) Verbs denoting incidents to the soul ദേഹീവികാരങ്ങൾ്ക്കും കാണാം.
ഉ-ം എത്രയും ഭയമായിച്ചമഞ്ഞു ഞങ്ങൾ്ക്കിപ്പോൾ (മ. ഭാ.) ഓളം എടുക്കുന്നൂതെന്നുള്ളിൽ (കൃ. ഗാ.) മക്കൾ ഇല്ലാതെ തപിക്കും എനിക്കു (കേ. രാ.)
d) Verbs of enduring, bearing, forbearing etc. സഹിക്ക, പൊറുക്ക.
ഉ-ം ഭൂമിക്കും സഹിയാ; ഇതു കേട്ട് എനിക്കു സഹിക്കുന്നില്ല; ചെവിക്കു സഹിക്കുന്നില്ല (കേ. രാ.)
എനിക്കു പൊറുക്കയില്ല (ഉ. രാ.) ധൎമ്മജപ്രഭാവം കണ്ടു പൊറുത്തില്ലെനിക്കയ്യോ (മ. ഭാ.)

താളിളക്കം
!Designed By Praveen Varma MK!