Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

119. Terms of Direction, Opposition (towards, against etc.)നേർ.

1. തൻ നേരേ വരുന്ന ശൂലം. അതിന്നേരേ തേരും കൂട്ടി. അതിനുടെ നേരേഅടുത്തു. മിഴികൾ്ക്കു നേരേ തൊടുത്തു, (മ. ഭാ.) രാമനു നേരേ തെളിക്ക തേർ. ഭാനുവിനു നേരായി പറന്നു (കേ. രാ.) അതിനു നേരേ ചെന്നു (ഭാഗ.) ശക്രൻ്റെ നേരേ നോക്കി (നള.) യുദ്ധത്തിൽ എന്നോടു നേരേ നില്പാൻ (മ. ഭാ.) പുരെക്കു നേരേനിന്നു ഇവരോടു നേരായി നില്പതിന്നു (ഭാഗ.) വിപ്രരെ നേരിട്ടു മൂത്രിക്കൊല്ലാ(വൈ. ച.) നായ്ക്കളെ വഴിക്കാരുടെ നേൎക്കു വിടുന്നു.
2. എതിർ സവ്യസാചിക്കെതൃചെന്നു (മ. ഭാ.) ഇടിയോടെതിരിട്ടു=തന്നോടു നേരിട്ടു (ഭാഗ.)

താളിളക്കം
!Designed By Praveen Varma MK!