Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

114. Terms of what is below (under, below, beneath etc.) കീഴ്

1. കട്ടില്ക്കീഴൊളിച്ചു (പ. ത.) മാക്കീഴ് (പ. ചൊ.) എന്നുടെ കുടക്കീഴ് (കേ. രാ.)കാലിണക്കീഴ്; ആൽക്കീഴ് (ര. ച.) വൃക്ഷത്തിൻ കീഴും നിന്നാൾ (മ. ഭാ.) സൎവ്വരുംതന്നുടെ കീഴായി (ഭാഗ.)
കുടം തങ്കീഴേനില്ക്ക (കൃ. ഗ.) ഞെരിപ്പിൻ കീഴേയിട്ടു വാട്ടി (വൈ. ശ.)
അതിന്നു കീഴെ വെപ്പു. (ക. സാ.) ഇതിന്നു കീൾ പറയുന്നു (തി. പ.) നീചന്മാർ കുലത്തിന്നു കീഴായ്ജനിക്ക (കേ. രാ.) കണക്കാല്ക്കു കീഴേ (മ മ.) 481, 3.
ആലിൻ്റെ കീഴിൽ. പതിക്കീഴിൽ. പിതാവിൻ്റെ കീഴിൽ. ബ്രഹ്മക്ഷത്രങ്ങൾ കീഴിൽ കേ. രാ.)
2. നെല്ലിയതിൻ താഴത്തു (വില്വ.) ലിംഗത്തിൻ്റെ താഴെ വീണ്ടും വൈ. ശ.) അൎദ്ധരാത്രിക്കു താഴെ സംക്രമം വന്നു (തി. പ.=മുമ്പേ.) ഊഴിയിൽ താഴെ തീ തട്ടാ (മ. ഭാ.)— കട്ടിലിൻ അധോഭാഗെ (പ. ത.)

താളിളക്കം
!Designed By Praveen Varma MK!