Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

112. Terms of Middle- midst, between നടു.

ബാഹ്ലികദേശത്തിൻ്റെ നടുവിൽചെന്നു (കേ. രാ =ഊടെ.) പട തൻനടുവിൽ പുക്കു (ദേ. മാ.) രണ്ടു കീറ്റിന്നും നടുവിൽ (പ. ത.) നദിക്കും പൎവ്വതത്തിന്നും നടുവിൽ (കേ. രാ.)
അഗ്നിയുടെ നടുവേ ചെന്നു. പുഴനടുവേ ചിറ കെട്ടി (മ. ഭാ.)
പെരുവഴിമദ്ധ്യെ (ഭാഗ.) ദുൎജ്ജനങ്ങടെ മദ്ധ്യെ വസിക്ക (പ. ത.) അതിന്മദ്ധ്യെ.
പറയുന്നതിൻ്റെ മദ്ധ്യെ. നില്പതിൻ മദ്ധ്യെ വിളങ്ങി (ഭാഗ=ഇടയിൽ, പോൾ.)
ഇങ്ങനെ കാലവാചി:നിങ്ങൾ പോയിട്ട് അവൻ കൂടുന്ന വരെ നടുവെ എത്രരാത്രി കഴിയും?

താളിളക്കം
!Designed By Praveen Varma MK!