Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

109. വളവിഭക്തിയുടെ ആദേശരൂപങ്ങൾ- THE SUBSTITUTES OF OBLIQUE CASES.

491. 1. ത്തു-Locative-ത്തു എന്നതു സമാസരൂപമായിട്ടല്ലാതെ (166, 1) സപ്തമിയായും നില്ക്കും. വിശേഷാൽ അമന്തങ്ങളിൽ.
1.) Term of Location ഗോപുരദ്വാരത്തു പാൎത്തു (നള.) ആലിൻവേരുകൾനിലത്തൂന്നി. കോലാപ്പുറത്തു കിടന്നു (പ. ത.) ദൂരത്തിരിക്ക. സമീപത്തുണ്ടു. കൈവശത്തുള്ളതു. ഇങ്ങിനെ ആധാരാൎത്ഥം.

2.) Dative Locative പിന്നെ സ്ഥലചതുൎത്ഥിയുടെ അൎത്ഥം.
ൟഴത്തു ചെന്നു. യോഗത്തു വരുത്തി. തീരത്തണെച്ചു (കേ. ഉ.) നിലത്തു വണങ്ങി. പിറന്നേടത്തു ഗമിക്ക. (കേ. ര.) കൂത്തരങ്ങത്തു പുക്കു. പരലോകത്തു ചേരുവൻ. വെളിച്ചത്തു കാട്ടുന്നു (മ. ഭാ.) വെളിച്ചത്തു വാ. നിൻ വശത്തു വരാ (കൃ.ഗ.) വശത്തായി വന്നു. (ദേ. മാ.) ലോകത്ത് എഴുന്നരുളി (നള.)

3.) Term of Time കാലാൎത്ഥം
അറ്റത്തു വന്നാൻ, കാലത്തനൎത്ഥം അനുഭവിക്ക. (പ. ത.) ഒടുക്കത്തു കൈവല്യംവരും (ദേ. മാ.) പുറത്താക്കി നിമിഷത്തവർ (കേ. ര.) നേരത്തു പെറും ഗോക്കൾ.കാലത്തു വിളയും കൃഷി (ദ. നാ.) കാലത്തെ നേരത്തെ എഴുനീല്ക്കും (ശീല.)

4.) Term of Measure പ്രമാണക്കുറിപ്പു.
സ്ഥാനത്തെളിയോൻ (പ. ചൊ)=കൊണ്ടു. 436,1.

5.) Occurring in Nouns ending in ഉ — ഉകാരാന്തങ്ങളിൽനടക്കുന്നവ.
അന്തിക്കിരുട്ടത്തു (കൃ. ച.) കോണത്തിരിക്ക. കടവത്തെത്തും. (പ. ചൊ.) മാറത്തു ചേൎത്തു=മ. പാഞ്ഞു. തെരുവത്തു വാണിയം ചെയ്തു. സരസ്സിൻവക്കത്തു (പ. ത.)നാലു വക്കത്തും കാത്തു (മ. ഭാ.) വെയിലത്തു കിടക്ക (വൈ. ച.) കാറ്റത്തു ശാഖാഗ്രഫലം പോലെ. ആ കൊമ്പത്തു 2 ഫലം. പാത്രം അടുപ്പത്തു വെച്ചു (നള.) മൂക്കത്തുകൈ വെച്ചു. വിളക്കത്തു നോക്കി (ശി. പു.) വയറ്റത്തു കൊണ്ടു (മ. മ.) ഇങ്ങിനെഅത്തു എന്നതു. നാട്ടഴിഞ്ഞതു (കേ. ഉ.) എന്നുള്ളതും സപ്തമീഭാവത്തെ വരുത്തുവാൻ മതി.

492. 2. ഇൻ-Possessive Singular. ഇൻ എന്നതു സമാസരൂപമായും (166, 3) ഷഷ്ഠിക്കുറിപ്പായും നടക്കും. തമിഴിൽ പഞ്ചമിയായും ഉണ്ടു. (470.)
1.) അന്നത്തിൻ പൈതലെ (കൃ. ഗ.) കണക്കിന്നതിവേഗവും (വ്യ. മാ.) ശ്വാസത്തിൻവികാരം (വൈ. ച.) പൊന്നിൻപാത്രങ്ങൾ (മ. ഭാ.) പൊന്നിൻ കിരീടം(സ. ഗോ.) ചെമ്പിൻ പാവ (വില്വ.) ധാതാവിന്നരുളപ്പാടു. തൃക്കാലിന്നിണ (പ. ത.)കരിമ്പിൻ തോട്ടം (പ. ചൊ.) കേരളഭൂമിയിൻ അവസ്ഥ (കേ. ഉ.)
Two Possessives വിശേഷാൽ രണ്ടു ഷഷ്ഠികൾ കൂടുന്നേടത്തുവരും.
ശ്വാവിൻ്റെ വാലിൻവളവു (പ. ത.) പിതാവിൻ്റെ ശ്രാദ്ധവാസരത്തിൻനാൾ(ശി. പു.)

2. Plural ബഹുവചനത്തിൽ ദുൎല്ലഭമത്രെ.
നല്ലാരിൻമണികൾ (കൃ. ച.) ഇവറ്റിൻ ഇല. (വൈ. ശ.) തിന്ന മത്സ്യങ്ങളിന്നെല്ലുകൾ (പ. ത.)
493. Has also Dative Bearing ഇൻ ചിലപ്പോൾ ചതുൎത്ഥിയോട് ഒക്കും.ബന്ധം എന്തിവറ്റിന്നു എന്നോടു പറ (മ. ഭ.) ധൎമ്മം നിന്നധീനമല്ലയോ (പ.ത.=നിണക്കു.) ഇങ്ങിരിപ്പതിൻ തരമല്ല (കേ. രാ.) ഞാൻ ഇതിൻപാത്രം എങ്കിൽ.(അ. രാ.) വാനിടം പൂവതിൻവാഞ്ഛ. ധൎമ്മിഷ്ടരാജാവിൻനാട്ടിലെ നമ്മുടെ വാസത്തിൻ ചേൎച്ച ഉള്ളു (കൃ. ഗ.)
494. 3. എൻ etc. ഇൻ എന്ന പോലെ-എൻ, നിൻ, തൻ മുതലായവ നടക്കും.
കാളതൻ മുതുകേറി. പശുതൻ മലം (മ. ഭാ.) രാമന്തന്നാണ (അ. രാ.) നിന്നൊപ്പമുള്ളതാർ (ര. ച.)
495. 4 അൻ, അർ, കൾ-അൻ, അർ മുതലായ പ്രഥമാരൂപങ്ങൾ കൂടെ വളവിഭക്തികളായി നടക്കും (164).
1.) അൻ-പുരുഷോത്തമൻ അനുഗ്രഹാൽ (ഹ. ന.) ഗോവിന്ദൻ വരവു (മ.ഭാ.) മുപ്പുരം എരിച്ചവൻ തൃക്കഴൽ (വില്വ) കണ്ണൻകുഴൽ വിളി (കൃ. ഗ.) നിടിയോൻതലെക്കു (പ. ചൊ.) അണ്ടർകോൻമകൻ (ഉ. രാ.)
2.) അർ, കൾ. മന്നവർ കണ്മുമ്പിലെ (കൃ. ഗാ.) കൂടലർകുലകാലൻ. അസുരകൾകുലപ്പെരുമാൾ. കീചകനാദികൾവിധം (മ. ഭാ.) ജന്തുക്കളന്തൎഭാഗെ (വില്വ.)സ്വൎഗ്ഗവാസികൾകണ്ണു കലങ്ങുന്നു വിണ്ണവർ നായകൻ. വിബുധകൾഅധിപതി. മങ്കമാർമണിയാൾ. ജാരന്മാരധീനമായി (പ. ത.) പലർകൈയിൽ ആക്കൊല്ല (പൈ.)മൂത്തോർവാക്കു (പ. ചൊ.)
3.) ആർകുലം (പൈ.) ഞാൻ കാലം (പ. ചൊ.) നാംകുലം (രാ. ച.) ഒരുത്തിമക്കൾ തമ്മിൽ സ്പൎദ്ധിച്ചാൽ (കൈ. ന.) ഒരുത്തിചൊൽ കേട്ടു (കേ. ര.) പന്നഗംവായിലേ പൈതലെ വീണ്ടു കൊൾ (കൃ. ഗ.)
4.) 5. ഏ.-ഏ കൂടെ നില്ക്കും.
നാട്ടാരേകൈയിൽ (വില്വ.) പുലയരേബന്ധം (പ. ചൊ.)—ഇപ്പടയേവേന്തൻ(ര. ച.)—കടല്ക്കരേ ചെന്നു (പ. ത.) നദിതന്നിരുകരേയും വന്നു (മ. ഭാ.) സങ്കടവങ്കടൽ തൻകരേയേറുവാൻ (ഭാഗ.)

താളിളക്കം
!Designed By Praveen Varma MK!