Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

107. താരതമ്യവാചകങ്ങൾ. Degrees of Comparison.

1. Comparative.
480. In Sanscrit expressed by the Ablative, and in Malayalam byഇൽ താരതമ്യാൎത്ഥം സംസ്കൃതത്തിൽ പഞ്ചമിക്കുള്ളതു. ഉ-ം മരണാൽ പരം ആത്മപ്രശംസ (മ. ഭ.) മലയായ്മയിൽ അതിന്നു ഇൽ സപ്തമി പ്രധാനം.
1.) അതിൽ വലുതായ. കഴകത്തഴിവിൽ കുറഞ്ഞ ദ്രവ്യം (കേ. ഉ.) പണ്ടേതിൽതഴെച്ചിതു രാജ്യം (കേ. ര.) മുന്നേതിൽ കുറഞ്ഞ ധൎമ്മം (ഭാഗ.) ആ മെയ്യിൽ കിഴിഞ്ഞമൈ (കൃ. ഗ.) തന്നിൽ എളിയതു (പ. ചൊ.) അധമരിലധമൻ. ഗൃഹത്തിലിരിക്കയിൽ മരിക്ക നല്ലൂ (മ. ഭാ.)
2.) അതിൽ ശതഗുണം നന്നു (ശി. പു.) അതിൽ ഇരട്ടി ദ്രവ്യം (ന്യ. ശ.) കൃഷ്ണനിൽ മൂന്നു മാസം മൂത്തതു ബലഭദ്രർ (മ. ഭാ.) അതിൽ ശതാംശം ഉല്ക്കൎഷം ഇല്ലാത്തനാം (പ. ത.) രാശിയിൽ ഇരട്ടിയായിരിക്ക (ത. സ.)
3.) എന്നിലും പ്രിയംഭൂമിയോ വല്ലഭ (കേ. ര.) പലറ്റിലും ഇക്കഥ നല്ലൂ(ഭാഗ.)
481. മേൽ, മീതെ, കീഴ് എന്നവറ്റാൽ രണ്ടാമത് താരതമ്യവാചകം.
1.) ചാണ്മേൽ നിടുതായ (കൃ. ഗ.)
2.) ശൎമ്മസാധനം ഇതിന്മീതെ മറ്റൊന്നും ഇല്ല. തക്ഷകനെ കൊല്ലുകിൽഅതിന്മീതെ നല്ലതില്ലേതും (മ. ഭാ.) സേവയിൽ മീതെ ഏതുമില്ല (ഭാഗ.)
3.) ബ്രാഹ്മണബലത്തിന്നു കീഴല്ലൊ മറ്റൊക്കയും (കേ. ര.)
482. (കാണിൽ) കാൾ (കായിൽ, കാളിൽ) കാട്ടിലും-കാട്ടിൽ-കാണെ-എന്നവ മൂന്നാമതു താരതമ്യവാചകം.
1.) ഇതിനെക്കാൾ ദുഃഖം ഇനിയില്ല (കേ. ര.) നമ്മെക്കാൾ പ്രഭു (പ. ത.) കാറ്റിനെക്കാൾ വേഗം ഓടും (ചാണ.) അതിനെക്കാൾ വെന്തു പോകുന്നതത്രെ ഗതി(മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ. (നള.)
2.) അവനെക്കാളും മഹാദുഃഖം പ്രാപിക്ക. തീയിനെക്കാളും പ്രതാപവാൻ (നള.) അവനിൽ എനിക്ക് വാത്സല്യം എൻ ജീവനെക്കാളും (പ. ത.) മുക്തിയെക്കാളും മുഖ്യമായതു ഭക്തി (വില്വ.) വായുവിന്നു എന്നെക്കാളും ബലം ഏറും. ശിക്ഷാരക്ഷ മുന്നിലേക്കാളും നടക്കെണം (വേ. ച.)
3.) മുമ്പിലേത്തേക്കായിൽ ശക്തൻ (കേ. ഉ.) ബലം ഭവാന്നേറും രിപുവിനെക്കാളിൽ (ചാണ.)
4.) ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി (നള.) ഭൃത്യനു നാശം വരുന്ന തെക്കാട്ടിലും ആത്മനാശം ഗുണം (പ. ത.)
5.) വാപ്പ നടത്തിയതിനെക്കാണെ അധികമായിട്ടു പട നടത്തി. നീ എന്നെക്കാണെ പഴമ അല്ല (ഠി.) ഇങ്ങനെ ചോനകപ്രയോഗം.
6.) അന്നുണ്ടായതു ഓൎത്താൽ ഇന്നേടം സുഖമല്ലൊ (മ. ഭാ.)
483. 4. Positive and Superlative formed by adding differentParticles (Adverb) to ഇൽ — ഇൽ മുതലായവറ്റോടും ഓരൊ അവ്യയങ്ങൾ ചേരും.
1.) അവറ്റിൽ പരം ബലം ഇല്ലാൎക്കും (പ. ത.) ലക്ഷത്തിൽപ്പരം (152.)
2.) പറഞ്ഞതിൽ ഏറ്റം ധനങ്ങൾ (നള.) മുന്നേതിൽ ഏറ്റം ഞെളിഞ്ഞാൾ.പണ്ടേതിൽ ഏറ്റവും ഇണ്ടൽ പൂണ്ടു (കൃ. ഗ.) ജീവിതത്തെക്കാട്ടിൽ ഏറ്റം പ്രിയം(നള.)
3.) അഞ്ചു നാഴികയിൽ ഏറ ഇരിക്കൊല്ല (വൈ. ശ.) മേഘത്തിന്ന് എന്നെക്കാട്ടിൽ ബലം ഏറെ ഉണ്ടു (പ. ത.)
4.) ഉള്ള ജനങ്ങളിൽ എത്രയും ബഹുഭോക്താ ഭീമൻ (മ. ഭാ.)
5.) അതിൽ അതിപ്രിയൻ അരിയ രാമൻ (കേ. രാ.) ദണ്ഡിയെക്കാൾ അതിഭീഷണമായി (കൃ. ഗ.) ഉത്തമരിൽ അത്യുത്തമൻ (ഭാഗ.) അതി=162.

484. 2. The Sanscrit Superlative സംസ്കൃതാതിശായനത്തിൻ്റെ ഉദാഹരണങ്ങൾ 162. കാണ്ക.
1.) പ്രാണനെക്കാൾ പ്രിയതമമാം (കൈ. ന.) വൃക്ഷം എത്രയും മഹത്തരം (പ. ത.)
2.) ഇവറ്റിൽ ശ്രേഷ്ഠം ധ്യാനം രണ്ടാമതു ജപം (ഹ. പ.)
3.) ഇവ രണ്ടിൽ വെച്ചുത്തമമായത് എന്തു. (ഹ. വ.) പുരുഷന്മാരിൽ വെച്ചു നിന്ദിതൻ അവന്തന്നെ (ഭാഗ.)

485. 3. Comparison made താരതമ്യം.
1.) By Dative ചതുൎത്ഥിയാലും വരും.
യശസ്സുകൾ്ക്ക് എല്ലാം യശസ്സിതായതും. പരദേവകൾ്ക്കും പരദേവന്തന്നെ. ഉത്തമൎക്കുമുത്തമൻ ഭവാൻ. സകല ഭൂതങ്ങൾ്ക്കിവൻ ഭൂതപരൻ (കേ. ര.) നീ പഠിച്ചുള്ളതെല്ലാറ്റിനും നല്ലതു എന്തു (ഭാഗ.)
2.) By Instrumental തൃതീയയാലും വിഭാഗാൎത്ഥം കൊണ്ടത്രെ (426.)
കാൎയ്യാകാൎയ്യവും അവരാൽ നിണക്കേറു (മ. ഭ.=അവരിൽ.)

താളിളക്കം
!Designed By Praveen Varma MK!