Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

101. ദ്വിതീയ ACCUSATIVE OR OBJECTIVE. - The Nominative form suffices.

410. It is the Object. ദ്വിതീയ കൎമ്മം തന്നെ. അതു പ്രത്യേകം സകൎമ്മകക്രിയകളോടു ചേരുന്നു. വ്യക്തിയില്ലാത്ത അബു ദ്ധികളിലും മറ്റും ദ്വിതീയയുടെ രൂപം തന്നെ വേണ്ടാ; പ്രഥമാരൂപവും മതി.
ഉ-ം ജീവങ്കളക; പ്രാണൻ കളയുന്നു (കേ. ര.) ആളറുത്ത ചോര നല്കുവാൻ (ഭാഗ.). ആളയച്ചീടിനാൻ (ശി. പു=ആളെ.)
411. Some Transitive Verbs governing the Accusative ദ്വിതീയ ചേരുന്ന സകൎമ്മകക്രിയകൾ ചിലതിനെ പറയുന്നു.
അവരെ സഹായിച്ചു (അവരോടു, അവൎക്ക എന്നും ചൊല്ലിക്കേൾ്പു.)
ദൈവത്തെ വിശ്വസിച്ചീടുവിൻ (മ. ഭാ-സപ്തമിയും സാധു.)
പറഞ്ഞതു സമ്മതിച്ചു (ചതുൎത്ഥിയും സാധു.)
എല്ലാം ക്ഷമിക്ക — (എല്ലാം കൊണ്ടും ക്ഷമിക്ക; ഇതിന്നൊക്കെയും ക്ഷമിക്ക. കേ. രാ.)
ഭാൎയ്യമാരെ തളിച്ചു (ചാണം.) (പനിനീർ കട്ടില്ക്കൽ തളിച്ചു (കൃ. ഗാ.) ജലത്തിനാൽ തളിച്ചു (മ. ഭാ.)-)
ബാലിയെ പേടിച്ചു.
അസത്യവാദിയെ ഭയപ്പെടും (പഞ്ചമിയും 470.)
ഭക്തരെ പ്രതികൂലിപ്പാൻ (ഭാഗ.)
അവനെ എതൃത്തു (=സാഹിത്യം.)
412. Some Compound Verbs governing different cases സമാസക്രിയകൾ ചിലതിന്നു രണ്ടു പക്ഷം ഉണ്ടു.
അവരെ നാനാവിധം വരുത്തി (406) എന്നല്ലാതെ കല്പിച്ചതിന്നു നീക്കം വരുത്തു. (കേ. ഉ.)
അവനെ കുലചെയ്തു. ദേവകീ തൻ കുലചെയ്വതിനായി (കൃ. ഗ.)
അവനെ അഭിഷേകംചെയ്തു എന്നല്ലാതെ, അഭിഷേകം ചന്ദ്രകേതുവിനു ചെയ്തു (ഉ. ര.) അവന്തൻ അഭിഷേകം ചെയ്തു-(മ. ഭ.)
നിന്നുടെ രക്ഷചെയ്തു (നള.) രാമന്നനുഗ്രഹം ചെയ്തു (കേ. രാ.)
ഇങ്ങനെ ചതുൎത്ഥി ഷഷ്ഠികളും നടക്കും.
413. Some Intransitive Verbs occurring with Accusative അകൎമ്മക ക്രിയകൾ ചിലവ സാഹിത്യവും സപ്തമിയും വേണ്ടുന്ന ദിക്കിൽ കൎമ്മത്തെയും പ്രാപിക്കുന്നു.
1.) Many Verbs of going, arriving, approaching etc. ഗമനാദികൾ പലതും.
a. അവനെ ചേൎന്നു, ചെന്നണഞ്ഞു (കൃ. ഗ.) എന്നെ അടുത്തു. എന്നെ അനുസരിക്ക. നിന്നെ പിരിഞ്ഞു—(444.) ഭൂപനെ വേർ പിരിയാതെ (വേ. ച.) ഇവരെ ഒക്കയും അകന്നു (കേ. രാ.)—എന്നിങ്ങിനെ സാഹിത്യപക്ഷത്തിൽ.
b. പുഴകടന്നു, ദുൎഗ്ഗതികടക്കും (വൈ. ച.) വിമാനം, കപ്പൽ, അശ്വം ഏറി; ഗജത്തിൻ കഴുത്തേറി (മ. ഭാ.) അവിടം പുക്കു-(ഉ. ര.) സ്വൎഗ്ഗം പുക്കു; നഗരമകം പുക്കു (മ. ഭ.) ഭവനം പൂകി, ഗൃഹം പ്രവേശിച്ചു (കേ. രാ.)—ഊരെ, ഭൂപനെ പ്രാപിച്ചു-രാജ്യങ്ങളിൽ നിന്നെ പ്രാപിപ്പിക്കും-(നള.) നാകത്തെ ഗമിച്ച (കേ. രാ.) മോക്ഷത്തെ സാധിക്ക (വില്വ.) ഇങ്ങനെ സപ്തമിപക്ഷത്തിൽ.
2.) The Object has partly or wholly the meaning of a Verb കൎമ്മത്തിന്നു ക്രിയയുടെ അൎത്ഥം താൻ, അൎത്ഥാംശം താൻ വരുന്ന ക്രിയകൾ.
ഉ-ം ജാതിസ്വഭാവമാം ശബ്ദത്തെ ശബ്ദിച്ചാൽ (കേ. ര.) മഹാ ദു:ഖം ദു;ഖിച്ചു (നള.)— അഞ്ജനവൎണ്ണത്തെ വിളങ്ങി (മ. ഭ.) കത്തി മീൻ നാറും. ചാരിയതു മണക്കും (പ. ച.) അപ്പം പഴക്കം മണത്തു.
414. Some Verbs of worshipping, saluting etc. are active and neutral തൊഴാദികൾ ചിലതു (406.) അകൎമ്മകവും സകൎമ്മകവും ആയ്വരും.
ഭഗവാൻ്റെ പാദം കൂപ്പി (വില്വ.) ഹനുമാനെ പോറ്റി എന്നു വീണാൾ (കേ.ര.) കൈകൾ കൂപ്പി; ദേവനെ കൂപ്പി (നള.) നിന്നെ വണങ്ങുന്നേൻ (പ. ത.) കാക്കൽ വണങ്ങ; നിലത്തു വണങ്ങ; (കൃ. ഗ.) വിപ്രൎക്കു വണങ്ങിനാൻ (കേ. ര.)
415. Some Verbs of saying, speaking, asking etc. have two Objects ദ്വികൎമ്മങ്ങൾ ചിലതുണ്ടു. മൂന്നു വകയിൽ ചൊല്ലാദികൾ തന്നെ.
1.) പിതാവ് എന്നെ പരുഷവാക്കു ചൊല്ലും (കേ. ര.) ഭ്രാന്തുണ്ടിവൎക്കെന്നു ചൊല്ലുവോർ എങ്ങളെ. ഇല്ലാത്തതിന്നു ഇവൾ എന്നെപ്പറയുന്നോൾ (കൃ. ഗ.) ഇഷ്ടവാക്കു പറഞ്ഞൊരു നമ്മെ കഷ്ടവാക്കു പറഞ്ഞവൻ തന്നെ (സ. ഗോ.) എന്നെ ചില ദുൎവ്വചനങ്ങൾ ചൊന്നാൻ. (മ. ഭാ.) ഭാൎയ്യയെ കുറ്റമല്ലാതെ പറകയില്ല (ശീല.) ഭഗവതിയെ ഞാൻ പെ പറഞ്ഞു (ഭാഗ.) എന്നിങ്ങിനെ പുരുഷദ്വിതീയയും വരും.
2.) അഭിമതങ്ങളെ വസിഷ്ഠനെ പ്രാൎത്ഥിച്ചു. നിന്നെ ഞാനിരക്കുന്നു. (കേ.രാ.) ശാപമോക്ഷത്തെ അപേക്ഷിച്ചു. നകുലനെ പ്രാൎത്ഥിച്ചു (=നകുലനെ നല്കുവാൻ. മ.ഭാ.)
3.) ആയതും എന്നെ ഉപദേശിച്ചു (ചാണ=എന്നോടു 440 എനിക്ക് (457.3) —
അതു പോലെ രാജനെ അതു മറെച്ചാൻ (ചാണ.) മൽക്രോധത്തെ എന്തു ചെയ്വു (മ. ഭ.) — 1,00,00 ശരം എയ്താൻ കൃതാന്തനെ; 7 അമ്പുസൂതനെയും എയ്താൻ (ഉ. രാ.)
416. Chiefly Casual Verbs in ഇക്ക have two Objects ഇക്കന്തഹേതുക്രിയകൾ (299.) പ്രത്യേകം ദ്വികൎമ്മകങ്ങൾ തന്നെ.

1.) അറിയിക്കാദികൾ.
വിശേഷം എന്നെ അറിയിക്ക=എന്നോടു, എനിക്ക് - വസ്തുത അവനെ ഉണൎത്തിപ്പു. വൃത്താന്തം മഹിഷിയെ കേൾ്പിച്ചു-(കെ. ഉ.) മന്ത്രം അവനെ ഗ്രഹിപ്പിച്ചു (നള.) അസ്ത്രാദികളെ പുത്രനെ അഭ്യസിപ്പിച്ചു (ചാണ.) സൂതനെ വേദം പഠിപ്പിച്ചു (മ. ഭ.) ഞണ്ടിനെ ശ്രവിപ്പിച്ചു (പ. ത.)

2.) ഗമിപ്പിക്കാദികൾ.
ഭൂപനെ നാകം ഗമിപ്പിച്ചു-(കേ. ര.) അവനെ യമലോകം പൂകിച്ചു. അസുരനെ നഷ്ടത ചേൎപ്പാൻ (മ. ഭാ.) എന്നെ വൈകുണ്ഠലോകം ചേൎത്തീടേണം (പ.) ഇതു പട്ടണം പ്രവേശിച്ചു (പ. ത.)

3.) ശേഷിച്ചവ.
ഗജത്തെ പൊന്നണിയിക്ക (അ. ര.) വസ്ത്രം ബിംബത്തെച്ചാൎത്തും (കേ. ഉ.) ബാലനെ കാമിനിവേഷം ചമയിച്ചു (ശി. പു.) കുമ ഊട്ടീടുന്നു ചിലരെ നീ (കൃ. ഗ.) ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും (കേ. ര.) സുരന്മാരെ കൃഷ്ണനെ ഭരമേല്പിച്ചു (മ. ഭ.) ഇരിമ്പു സ്നേഹിതനെ ഏല്പിച്ചു. അവനെ ശൂലാരോഹണം ചെയ്യിപ്പിച്ചു (പ. ത.)
417. Verbs with two Objects may employ the Instrumental കൊണ്ടു ദ്വികൎമ്മങ്ങളോടെ തൃതീയക്കുറിയാകുന്ന കൊണ്ടു എന്നതും നടക്കും.
ഉ-ം ഇവ ഒട്ടകങ്ങളെ കൊണ്ടു വഹിപ്പിച്ചു. (നള.) അവനെകൊണ്ടു യാഗത്തെ ചെയ്യിച്ചു. സ്വഭൃത്യരെ കൊണ്ടു പ്രവൃത്തിപ്പിച്ചു (കേ. ര.) അവനെക്കൊണ്ടു ഒക്കയും സൃഷ്ടിപ്പിച്ചാൻ. പാമ്പിനെക്കൊണ്ടു കടിപ്പിച്ചു. (മ. ഭാ.) ബ്രാഹ്മിണിയെക്കൊണ്ടു പാടിപ്പൂതും (കേ. ഉ.) അവരെ കൊണ്ടു തണ്ടെടുപ്പിച്ചു (ഭാഗ.)
418. The Instrumental ആൽ however is rarely used ഇതിന്നു ആൽ എന്നതു ദുൎല്ലഭം.
നീചനെ എടുപ്പിച്ചു ഭൃത്യന്മാരാൽ (ഉ. രാ.) അവനെ പാമ്പിനാൽ കടിപ്പെടുത്തു (മ. ഭാ.)
സംസ്കൃതപ്രയോഗമായ്തു.
അവനെ അഗസ്ത്യേന നശിപ്പിച്ചു. നക്രേണ കാല്ക്കു കടിപ്പിച്ചു. (ഹ. വ.)
419. Nouns of likes and dislikes require the Accusative ക്രിയകളോടല്ലാതെ പ്രിയാപ്രിയനാമങ്ങളോടും ദ്വിതീയ ചേരും.
ഉ-ം ഭജനമില്ല ദേവന്മാരെ ( = ഭജിക്ക.) ഇഷ്ടം ഇല്ലേതും എനിക്ക നാല്വരെയും (ദ. ന.) കുമാരനോളം പ്രിയം എന്നുള്ളിൽ ആരെയും ഇല്ല. (അ. ര.) ആരെയും മാനം ഉണ്ടാകയില്ല (സഹ.) ഭൃത്യന്മാരെ വിശ്വാസം നമുക്കില്ല (നള.) ദേവകളെ സ്നേഹം ഒട്ടേറയില്ല. ദേവവൈരികളെ ദ്വേഷം ഇല്ല. നമ്മെ കൂറുള്ളോർ (മ. ഭാ.) ജനനിക്കു സൂതനോളം കൂറ് ആരെയും ഉണ്ടാകയില്ല (കേ. ര.) തപസ്സിനെ കാംക്ഷ ഉള്ളു മമ. നിന്നെ സ്നേഹം വ്യാസനു പാരം (ഭാഗ.)— നമ്മേ ദ്വേഷമേ ഉണ്ടായ്വരും വീരൎക്കു. സജ്ജനത്തിന്നു നിന്ദയില്ല ദുൎജ്ജനത്തെയും (മ. ഭ.)ഉൾത്താരിൽ ഉണ്ടേറ്റംധിക്കാരം നമ്മെ എല്ലാം (കൃ. ഗ.) നാണമില്ലാരെയും (കൃ. ച.) രാമചന്ദ്രനെ ഉള്ള ഭീതി (അ. ര.) ആരെയും പേടി കൂടാതെ. ആരെയും ഭേദം കൂടാതാതാസ്ഥ (പ. ത.) സപ്തമിയെ 500 കാണ്ക.
420. These dispositions are pointed out by the adverbial participle കുറിച്ചു ഈ വിഷയാൎത്ഥം വരുത്തുവാൻ കുറിച്ചു എന്നതും നടക്കും.
ആരെക്കുറിച്ചു പ്രീതി (ദേ. മാ.) ദുൎജ്ജനത്തെ കുറിച്ചുള്ള വിശ്വാസം (അ. രാ.) എന്നെ കുറിച്ചു പൊറുത്തു കൊള്ളെണം. നിങ്ങളെക്കുറിച്ചു സന്തുഷ്ടൻ (മ. ഭാ.) എന്നെ കുറിച്ചനുഗ്രഹം ചെയ്ക-(നള.)
ഭീമസേനനെക്കുറിച്ചു വൈരം (മ. ഭാ.) ഒരുത്തരെ കുറിച്ചപമാനമില്ല അസൂയയും ഇല്ല (കേ. ര.) നിന്നെക്കുറിച്ചില്ല ശങ്ക. (നള.)
കാൎയ്യസാദ്ധ്യത്തെക്കുറിച്ചുദ്യോഗം (പ. ത.) അവരെക്കുറിച്ചഭിചാരം ചെയ്ക. (ചാണ.) ദേവനെക്കുറിച്ചു തപസ്സു തുടങ്ങി (ഉ. രാ.) ശങ്കരന്തന്നെ തപസ്സു ചെയ്തു. എന്നിങ്ങിനെ വെറും ദ്വിതീയയും.
421. പ്രതി, വിഷയം, തൊട്ടു convey the same meaning പ്രതിമുതലായതിന്നും ഈ താല്പൎയ്യം ഉണ്ടു.
1.) ആശ്രമം പ്രതി പോയാൻ (=ആശ്രമത്തെക്കുറിച്ചു.) കോപമാം പ്രതി. അശ്വം പ്രതിവാദം ഉണ്ടായി തമ്മിൽ (മ. ഭാ.)—
2.) പ്രാണികൾ വിഷയമുള്ളനുകമ്പ (മ. ഭാ.) ജന്തുക്കൾ വിഷയമായികൃപ ആൎക്കുമില്ല. (ഹ. പ.) നാരായണ വിഷയം പ്രതിദ്വേഷി. (ഭാഗ.)
3.) എന്നെ തൊട്ട് ഇന്നും അൻ്പു പുലമ്പെണം (കൃ. ഗാ.)

താളിളക്കം
!Designed By Praveen Varma MK!