Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

011. ഊഷ്മാക്കൾ. Sibilants.

46. ഊഷ്മാക്കൾ പൂൎവ്വമലയാളത്തിൽ ഇല്ല, അതുകൊണ്ടു തത്ഭവങ്ങളിൽ ച, ട, (ഴ) ത, യ-എന്നവ വരും; ലയങ്ങളും ഉണ്ടു-(39) 42. 43. 56-66. ശാസ്താ-ചാത്തൻ; സ്വാതി-ചോതി; ശുഷ്കം-ചുക്കു; കാഷ്ഠം-കാട്ടം; കുഷ്ഠം-കുഴുട്ടം; വിഷ്ണു-വിണ്ണു; ഹംസം-അന്നം; കംസൻ-കഞ്ചൻ)
47. വിശേഷാൽ പദാദിസകാരം മുതലായതു ലോപിച്ചു പോകും. (സഹസ്രം-കൎണ്ണാടകം: സാവിരം-ആയിരം; സീസം-ൟയം; സീഹളം-ൟഴം; സന്ധ്യ-അന്തി). അതു പോലെ ശ്ര 40; പിന്നെ ഹകാരം (ഹിതം-മാലോകൎക്കിതം-മാ-ഭാ; ഹാരം-മാറത്തു ചേരുന്നൊരാരം-കൃ-ഗാ; കാഹളം-കാളം; ആഹ്നികം-ആന്യം; ഗ്രഹണി-കിരേണി.)
48. ഇപ്പോഴോ-ശ-സ-ൟ രണ്ടും ചില മലയാള വാക്കുകളിലും നുഴഞ്ഞിരിക്കുന്നു (41); ഷകാരം ഴകാരത്തിന്നു വേണ്ടി കാണുന്നതും ഉണ്ടു. (ഊഷത്വം, ഊഴർ; മൂഷികം-മൂഴികൻ); ഹകാരം ഒഹരി മുതലായതിൽ അറവി പാൎസികളിൽനിന്നു ഉണ്ടായതു.

താളിളക്കം
!Designed By Praveen Varma MK!