Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

096. ക്രിയാനാമങ്ങൾ.

97. ക്രിയാധാതുവിൽനിന്നുണ്ടായി വിഭക്തിപ്രത്യയങ്ങൾ ധരിക്കുന്ന പദങ്ങൾ ക്രിയാനാമങ്ങൾ ആകുന്നു. ഇവക്കു നാമത്തിന്റെയും ക്രിയയുടെയും ലക്ഷണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഇവക്കു കാലഭേദങ്ങളെ കാണിപ്പാനുള്ള ശക്തിയില്ല. രാമൻ പാഠങ്ങളെ പഠിക്കയാൽ ജയിച്ചു. ഇവിടെ പഠിക്കയാൽ എന്നതു രാമൻ ചെയ്ത പ്രവൃത്തിയെ കാണിക്കുന്നതു കൂടാതേ പാഠങ്ങളെ എന്ന കൎമ്മത്തെ ആവശ്യപ്പെടുന്നതുകൊണ്ടു അതിന്നു ക്രിയാലക്ഷണം ഉണ്ടു. ആൽ എന്ന തൃതീയാപ്രത്യയം ഉള്ളതുകൊണ്ടു നാമത്തിന്റെ ലക്ഷണവും ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!