Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

053. ലിംഗം.

54. ആറാം പാഠത്തിൽ അവൻ, അവൾ, അതു എന്നവയുടെ പ്രയോഗത്തെ പറഞ്ഞുവല്ലോ. ഒരു നാമാൎത്ഥത്തെ ചൂണ്ടിക്കാണിപ്പാനായിട്ടു അവൻ എന്ന ശബ്ദത്തെ ഉപയോക്കുന്നുവെങ്കിൽ ആ നാമം പുല്ലിംഗം എന്നു പറയും.
1. അവൻ സീതയുടെ അച്ഛൻ. 2. അവൻ രാജാവിന്റെ മകൻ. അച്ഛൻ എന്നതിന്റെ അൎത്ഥത്തെ അവൻ എന്നതു ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു അച്ഛൻ എന്നതു പുല്ലിംഗം.
പുരുഷന്മാരുടെ പേരുകൾ പുല്ലിംഗശബ്ദങ്ങൾ ആകുന്നു.

55. ഏതു നാമാൎത്ഥത്തെക്കുറിച്ചു അവൾ എന്ന പദം ഉപയോഗിക്കുന്നുവോ ആ നാമം സ്ത്രീലിംഗമാകുന്നു.
അവൾ രാമന്റെ ഭാൎയ്യ. ഭാൎയ്യ എന്നതിന്റെ അൎത്ഥത്തെ ചൂണ്ടിക്കാണിക്കുന്നതു അവൾ ആകയാൽ ഭാൎയ്യ എന്നതു സ്ത്രീലിംഗം.
സ്ത്രീകളുടെ പേരുകൾ സ്ത്രീലിംഗശബ്ദങ്ങൾ ആകുന്നു.

56. അതു എന്നതു ഏതു നാമാൎത്ഥത്തെ സംബന്ധിച്ചുപയോഗിക്കുന്നുവോ ആ നാമം നപുംസകലിംഗം ആകുന്നു.
അതു രാമന്റെ പുസ്തകം. പുസ്തകം എന്ന ശബ്ദത്തിന്റെ അൎത്ഥത്തെ കാണിപ്പാനായിട്ടു അതു എന്നതിനെ പ്രയോഗിക്കുന്നതുകൊണ്ടു പുസ്തകം എന്നതു നപുംസകലിംഗമാകുന്നു.

സ്ത്രീയും പുരുഷനും അല്ലാത്തവയുടെ പേരുകൾ നപുംസകലിംഗശബ്ദങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!