Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

043. ആകാംക്ഷ

1. രാമൻ വന്നു. 2. കുട്ടി ഗുരുവിനെ വന്ദിച്ചു. ഇവ രണ്ടും വാക്യങ്ങളാകുന്നു. ഇവിടെ വിചാരം പൂൎണ്ണമായിരിക്കുന്നു. രാമൻ വന്നു എന്നു പറയാതെ രാമൻ എന്നു മാത്രമോ വന്നു എന്നു മാത്രമോ പറയുന്നതായാൽ രാമൻ എന്തു ചെയ്തു വെന്നും വന്നതു ആരെന്നും ഉള്ള ചോദ്യങ്ങൾ്ക്കിടയാകും. അതുകൊണ്ടു പറയുന്നവന്റെ വിചാരം പൂൎണ്ണമായിട്ടില്ലെന്നു സ്പഷ്ടം. എന്നാൽ രാമൻ വന്നു എന്നു പറയുന്ന പക്ഷം ആ വിചാരം പൂൎണ്ണമായി, വാക്യത്തിലുള്ള പദങ്ങൾ ഒന്നോടൊന്നു ചേൎന്നു പൂൎണ്ണമായ ഒരു വിചാരത്തെകാണിക്കും. പദങ്ങൾ തമ്മിലുള്ള ഈ ചേൎച്ചയെ അറിയേണമെന്ന താൽപൎയ്യത്തിന്നു ആകാംക്ഷ(വാക്യത്തിൽ ഒരു പദത്തിന്റെ അൎത്ഥം പൂൎത്തിയാവാനായിട്ടു മറ്റു പദങ്ങൾ ആവശ്യമെന്നു കാണിക്കുന്ന സംബന്ധം ആകുന്നു ആകാംക്ഷ.) എന്നു പേർ.
49. വിചാരം പൂൎണ്ണമാവാനായിട്ടു ആഖ്യയും ആഖ്യാതവും ചേൎന്നിരിക്കേണം. ആഖ്യയും ആഖ്യാതവും ചേൎന്നു മറ്റുള്ള പദങ്ങളും അന്വയിച്ചുവരുന്നതു തന്നേ വാക്യം. വാക്യത്തിൽ പദങ്ങൾക്കു തമ്മിൽ ആകാംക്ഷ ഉണ്ടായിരിക്കേണം. കൃഷ്ണൻ കണ്ടു എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും ചേൎന്നിരിക്കുന്നുവെങ്കിലും ആരെ കണ്ടു എന്ന ആകാംക്ഷ ഉണ്ടാകകൊണ്ടു വാക്യം പൂൎണ്ണമായിട്ടില്ല. കൃഷ്ണൻ പുത്രനെ കണ്ടു എന്നു സമൎപ്പിക്കുന്നതായാൽ വാക്യത്തിൽ ആകാംക്ഷ സംപൂൎണ്ണമായതുകൊണ്ടു വാക്യം പൂൎണ്ണമായി.
50. ആഖ്യയോ, ആഖ്യാതമോ, അതിസ്പഷ്ടമായി ഗ്രഹിപ്പാൻ കഴിവുള്ളേടങ്ങളിൽ ആയതിനെ പറയാതേകണ്ടും ഇരിക്കാം.
പോ, വായിക്ക, പഠിക്കുവിൻ, എടുപ്പിൻ എന്നു പറഞ്ഞാൽ നീ പോ, നീ വായിക്ക, നിങ്ങൾ പഠിക്കുവിൻ,

താളിളക്കം
!Designed By Praveen Varma MK!