Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

023. ക്രിയ.

1. രാമൻ വന്നു. 2. രാമൻ വരുന്നു. 3. രാമൻ വരും.
26. ഈ മൂന്നു വാക്യങ്ങളിൽ അൎത്ഥഭേദം ഉണ്ടാകുന്നതു എങ്ങിനേ? ഈ അൎത്ഥഭേദം വന്നു, വരുന്നു, വരും എന്ന പദങ്ങൾ നിമിത്തമാണെന്നു തെളിയുന്നുവല്ലോ. ഈ പദങ്ങൾ രാമന്റെ വരവു ഏതു കാലത്തായിരുന്നു എന്നു കാണിക്കുന്നു. വന്നു എന്നതുകൊണ്ടു ആ വരവു കഴിഞ്ഞകാലത്തായിരുന്നു എന്നും വരുന്നു’ എന്നതുകൊണ്ടു ആ വരവു ഇപ്പോൾ നടക്കുന്ന കാലത്താണെന്നും വരും എന്നതുകൊണ്ടു അതുവരാനുള്ള കാലത്താണെന്നും അറിയാം. ഇങ്ങിനെയുള്ള ചില വാക്കകൾ കാലഭേദങ്ങളെയും രാമന്റെ പ്രവൃത്തിയെയും കാണിക്കുന്നു.
27. കാലഭേദങ്ങളെയും പ്രവൃത്തികളെയും കാണിക്കുന്ന വാക്കുകൾക്കു ക്രിയാപദങ്ങൾ എന്നു പറയും. വന്നു, വരുന്നു, വരും എന്നിവ ക്രിയാപദങ്ങളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!