Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

121. പരീക്ഷ.

1. വ്യാകരണമെന്നാൽ എന്തു?
2. വ്യാകരണം ശബ്ദങ്ങളെ എത്ര തരങ്ങളായി വിഭാഗിക്കുന്നു?
3. ഈ വിഭാഗങ്ങളുടെ പേർ പറക.
4. വിഭാഗിക്കുക എന്നതിന്റെ അൎത്ഥമെന്തു?
5, എത്ര പദങ്ങൾ ഉണ്ടു?
6. നാമമെന്തു?
7. നാമങ്ങളെ എത്ര തരമാക്കി വിഭാഗിച്ചിരിക്കുന്നു?
8. നാമങ്ങൾ ക്കുള്ള രൂപഭേദങ്ങൾ ഏവ?
9. ക്രിയ എന്നാൽ എന്തു?
10. ക്രിയയെ എത്ര തരങ്ങളാക്കി വിഭാഗിക്കുന്നു?
11. സകൎമ്മകക്രിയ, അകൎമ്മകക്രിയ, അബലക്രിയ, ബലക്രിയ; ഭാവക്രിയ, നിഷേധക്രിയ; പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ ഇവയെ വിവരിക്കുക.
12. ക്രിയക്കുണ്ടാകുന്ന രൂപഭേദങ്ങൾ ഏവ?
13. അപൂൎണ്ണക്രിയകളിൽ ഏതു രൂപം നാമത്തോടും ഏതു ക്രിയയോടും അന്വയിക്കും?
14. അവ്യയമെന്നാൽ എന്തു?
15. അൎത്ഥത്തെ വിവരിച്ചു അവ്യയങ്ങളെ എത്രതരങ്ങളായി വിഭാഗിക്കാം?
16. അവ്യയങ്ങൾ ഏതു പദങ്ങളോടു അന്വയിച്ചു വരും?
17. ക്രിയയിൽനിന്നുണ്ടായ അവ്യയങ്ങൾ ഏവ?
18. നാമങ്ങളിൽ നിന്നുണ്ടായ അവ്യയങ്ങൾ ഏവ?
19. ക്രിയാവിശേഷണമെന്നാൽ എന്തു?
20. ക്രിയാവിശേഷണങ്ങളെ അൎത്ഥപ്രകാരം വിഭാഗിക്കുക.
21. ഓരോന്നിന്നു ഉദാഹരണങ്ങളെ പറക.
22. ക്രിയാവിശേഷണങ്ങളായി വരുന്ന വിഭക്തികൾ ഏവ?
23. ഈ വിഭക്തികൾ എന്തിനെ കാണിക്കും?
24. നാമവിശേഷണമായി വരുന്ന വിഭക്തികൾ ഏതു?
25. ഗുണനാമങ്ങളെ ക്രിയാവിശേഷണമാക്കുന്നതു എങ്ങിനെ?
26. ഗുണവചനങ്ങളെ ക്രിയാവിശേഷണങ്ങളാക്കുന്നതു എങ്ങിനെ?
27. വ്യാകരിക്കുന്ന രീതി എന്തു?
28. പദങ്ങളെ എന്തിന്നു വ്യാകരിക്കുന്നു?
29. വ്യാകരിക്കുക എന്നാൽ എന്തു?
30. വാക്യവിഭജനമെന്നാൽ എന്തു?
31. ഇതിന്റെ പ്രയോജനം എന്തു?
32. വാക്യവിഭജനപ്രകാരം വിഭക്തികളെ വിഭാഗിക്കുക.
33. അതുപ്രകാരം അപൂൎണ്ണക്രിയകളെയും വിഭാഗിക്കുക.
34. ഭാവരൂപം, ക്രിയാനാമം ഇവ തമ്മിൽ എന്തു വ്യത്യാസം?

താളിളക്കം
!Designed By Praveen Varma MK!