Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

013. സമൂഹനാമങ്ങൾ.

1. പട്ടാളം. 2. സേന. 8, സഭ. 4. സംഘം.
15. യുദ്ധം ചെയ്വാനായിട്ടു അഭ്യസിപ്പിച്ച അനേകം ആളുകൾ ഒന്നിച്ചു കൂടിയാൽ ആ ആളുകളുടെ കൂട്ടത്തിന്നു എല്ലാം കൂടിയുള്ള പേർ പട്ടാളമെന്നാകുന്നു. ഒരു പട്ടാളത്തിൽ രാമസിംഗ്, ജയസിംഗ്, കോന്തിമേനോൻ, രാമൻനായർ, ഹുസ്സൻഖാൻ എന്ന അനേകവ്യക്തികൾ കൂടിയിരിക്കും. ഈ വ്യക്തികളിൽ ഓരോന്നിന്നു പട്ടാളം എന്നു പറവാൻ പാടില്ല. അതുപോലെ ഒരു കാൎയ്യത്തിന്നു വേണ്ടി ഒന്നിച്ചു കൂടിയ ഒരു കൂട്ടം ആളുകൾക്കു സഭയെന്നു പേർ പറയുന്നു. അവരിൽ ഓരോ സാമാജികനെ സഭയെന്നു പറകയില്ല.
16. കൂട്ടങ്ങളുടെ പേരുകൾ്ക്കു സമൂഹനാമങ്ങൾ എന്നു പറയും. ജനം, കമ്പനി, പാൎല്ലിമെണ്ട്, ബോൎഡ്, യോഗം, കൂട്ടം

താളിളക്കം
!Designed By Praveen Varma MK!