Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

104. അഭ്യാസം.

1. ഉത്തമനായുള്ളൊരു ചാണക്യമഹീസുരൻ.
2. ധന്യശീലയാമവൾ മെല്ലവേ ചൊല്ലീടിനാൾ.
8. തുംഗമായൊരു പുരം പാടലീപുത്രം.
4. നന്ദനാം മഹീപതി തന്നുടെ പത്നികളായി സുന്ദരാംഗികളായി രണ്ടു പേർ ഉണ്ടായ്വന്നു.
5. ഇവൻ സാമാന്യം ഭ്രാന്തനല്ല.
6. വായു അദൃശ്യവസ്തുവാകുന്നു.
7. കാഫ്രികൾ കറുത്ത വൎണ്ണവും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും തടിച്ചു മലൎന്ന അധരങ്ങളും ഉള്ളവരാകുന്നു.
8. പഠിച്ച പാഠങ്ങൾ മറക്കൊല്ല.
9. മഹാധനികനായ ഒരു വൎത്തകനുണ്ടായിരുന്നു.
10. അവൻ അവൎക്കു ദിവസേന അതിവിശേഷമായ സദ്യ കഴിച്ചുപോന്നു. അതിൽ വിശേഷമായ ഭോജ്യങ്ങളും അത്യുത്തമമായ പാനീയങ്ങളും യഥേഷ്ടം ഉണ്ടാകും.
11. ഇപ്രകാരമുള്ള സദ്യ ദിനം പ്രതി കഴിച്ചു.
12. അവർ തന്റെ നേരേ കാട്ടിയിരുന്ന മാറാത്ത വാത്സല്യം ഓൎത്തു വ്യസനിച്ചു. (1) മേൽ വാക്യങ്ങളിലെ വിശേഷ്യവിശേഷണങ്ങളെ പറക. (2) വിശേഷണങ്ങളെ തരങ്ങളായി ഭാഗിക്ക.

താളിളക്കം
!Designed By Praveen Varma MK!