Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

102. അഭ്യാസം.

1. ചെറുകുട്ടികൾ നല്ല വാക്കുകൾ പറയേണം.
2. ഇഴജന്തുക്കൾ ചെറു കുറുകാൽകൊണ്ടു ഇഴയുന്നു.
3. വലിയ ജനസമൂഹം ചെറിയ സ്ഥലത്തു കൂടിയാൽ തമ്മിൽ തിക്കും തിരക്കും ഉണ്ടാകും.
4. പച്ച മാങ്ങ തിന്നേണ്ട. പഴുത്ത മാങ്ങ തിന്നുവിൻ.
5. നെടിയ മനുഷ്യൻ കോടി വസ്ത്രം ഉടുത്തു പാഴ്പറമ്പിലെ പൊട്ടകിണററിന്റെ അരികേ ഇരുന്നു പച്ചവെള്ളം കുടിച്ചു.
6. അരിയ വില്ലാളി കൊടിയ ശത്രുക്കളോടു എതിൎത്തു.
7. തെളിഞ്ഞ പുതുവെള്ളം കുടിക്ക. (1) ഇവയിൽ ഉള്ള ഗുണവചനങ്ങളെ പറക. (2) നല്ല, ഇളയ, പഴയ, കുറിയ, നേരിയ, കറുത്ത, പച്ച, ഉരുണ്ട ഇവയെ ഓരോ നാമത്തോടു ചേൎത്തു വാക്യങ്ങളെ ഉണ്ടാക്കുക.

താളിളക്കം
!Designed By Praveen Varma MK!