Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

011. അഭ്യാസം.

1. സാമാന്യനാമങ്ങൾക്കു ചില ഉദാഹരണങ്ങൾ പറക.
2. പാഠശാലയിലുള്ള സാധനങ്ങളുടെ പേരുകൾ എഴുതി അവയിൽ ഓരോന്നു എന്തു നാമമെന്നു പറക.
3. നിങ്ങളുടെ ഗൃഹത്തിലുള്ള വസ്തുക്കളുടെ പേരുകൾ എഴുതി ആ പേരുകൾ എന്തു നാമങ്ങൾ എന്നു പറക.
4. നിങ്ങൾ സ്കൂളിലേക്കു വരുന്ന വഴിയിൽ കണ്ട സാധനങ്ങളുടെ പേരുകൾ എഴുതി അവ എന്തു നാമങ്ങൾ എന്നു പറക.
5. അപ്പു, മലയൻ, കോമരം, അച്ചു, രാജാവു, ഇട്ടിക്കോശി, ക്രിസ്ത്യാനി, കച്ചവടക്കാരൻ, ഹരിശ്ചന്ദ്രൻ, മഹാരാജാവു, ശൂദ്രൻ, പാറു, ഭാൎയ്യ, മരം, തേക്കു, നാരി, പാൎവ്വതി, അമ്മ.

(i.) ഇവയിൽനിന്നു സംജ്ഞാനാമങ്ങളെയും സാമാന്യനാമങ്ങളെയും എടുത്തു വെവ്വേറെ എഴുതുക. (ii.)മേലെഴുതിയ നാമങ്ങളിൽ രണ്ടോ, മൂന്നോ എടുത്തു ചെറിയ വാക്യങ്ങൾ ഉണ്ടാക്കുക. ദൃഷ്ടാന്തം: അപ്പു എന്ന മലയൻ കോമരം ആകുന്നു.
6. (i.)മനുഷ്യൻ, ചാത്തു. (ii.)സ്ത്രീ, ഇന്ദ്രാണി. (iii.)പുസ്തകം, ഇന്ദുലേഖ. (iv.)ബ്രാഹ്മണൻ, വിശ്വാമിത്രൻ. (v.)ഋഷി, വസിഷ്ഠൻ. (vi.)സന്യാസി, ശംകരാചാൎയ്യൻ. ഇവയിൽ ജാതിയെ കാണിക്കുന്ന പദംഏതു? വ്യക്തിയെ കാണിക്കുന്ന പദം ഏതു?

താളിളക്കം
!Designed By Praveen Varma MK!