Contacts

കേസി കേശവപിള്ള
സാഹിത്യരക്ഷണം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

അവർ ഒരിക്കലും വൈമനസ്യം കാണിക്കുന്നില്ല. നിങ്ങൾ അറിവില്ലാത്തവരായിരുന്നാൾ അവർ നിങ്ങളെ പരിഹസിക്കയില്ല. അതിനാൽ ഒരു പുസ്തകശാല സർവദ്രവ്യങ്ങളേക്കാളും വിലയേറിയതാകുന്നു. അതുപോലെ സ്പൃഹണീയമായിട്ടു മറ്റൊന്നും തന്നെ ഇല്ല. ആയതുകൊണ്ടു സത്യം, സന്തോഷം, ജ്ഞാനം, വിജ്ഞാനം, ഈശ്വരവിശ്വാസം ഇവയെ അനുഗമിക്കണമെന്നു ദൃഡനിശ്ചയമുള്ള പുരുഷൻ പുസ്തകവായനയിൽ ആസക്തനായിരിക്കേണ്ടത് അത്യാവശ്യമാകുന്നു.

560 വർഷങ്ങൾക്കു മുമ്പേയുള്ള ഇതിന്റെ മാഹാത്മ്യം ഇത്ര വളരെയാണെങ്കിൽ അതിൽ പിന്നെ അനവധി പുസ്തകങ്ങൾ നവീന ബോധങ്ങളോടുകൂടി ദിനംപ്രതി വർദ്ധിച്ചിട്ടുള്ളതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ആയ ഈ കാലത്തിൽ അത് എത്ര ശതഗുണം അധികമായിരിക്കുന്നു എന്നു പറയണമെന്നില്ലല്ലോ. ഏകദേശം മേൽപറഞ്ഞ രീതിയിൽ തന്നെയെങ്കിലും ഈ വിഷയത്തെപ്പറ്റി ഭംഗ്യന്തരേണ പെട്രാർക്ക് (Petrarch) എന്ന പണ്ഡിതൻ പറയുന്നതിപ്രകാരമാണ്:-

'ഞാൻ ഏതാനും സ്നേഹിതന്മാരെ സമ്പാദിച്ചിട്ടുണ്ട്. അവരുടെ സമാഗമം എനിക്ക് എല്ലായ്പ്പോഴും ഉല്ലാസപ്രദമാണ്. അവർ എല്ലാ കാലത്തും ഉള്ളവരാകുന്നു. അവർക്ക് രാജതന്ത്രങ്ങളിലും യുദ്ധസമ്പ്രദായങ്ങളിലും പ്രകൃതിതത്വങ്ങളിലും നൈപുണ്യം ഉണ്ട്. അവർ സർവദാ എന്റെ അധീനതയിൽ ഇരിക്കുന്നതിനാൽ അവരുടെ സമാഗമം എനിക്കു സുഖകരമാകുന്നു. അവരെ സ്വീകരിക്കയോ നിരാകരിക്കയോ ചെയ്യുന്നത് എന്റെ ഇഛാധീനമാണ്. അവർ ഒരിക്കലും ഉപദ്രവകാരികളല്ല. എന്നാൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉടനുടൻ അവർ ഉത്തരം പറയുന്നു. ചിലർ എന്നോടു പൂർവകാലസംഭവങ്ങളെ വിവരിക്കുന്നു. മറ്റു ചിലർ പ്രകൃതിയുടെ രഹസ്യങ്ങളെ ഉപദേശിക്കുന്നു. ചിലർ ജീവിക്കേണ്ടത് എങ്ങിനെയെന്നും മറ്റു ചിലർ മരിക്കേണ്ടത് എങ്ങിനെ എന്നും എന്നെ പഠിപ്പിക്കുന്നു. ചിലർ അവരുടെ ഉന്മേഷവിശേഷത്താൽ എന്റെ ഉത്കണ്ഠകളെ ഉന്മൂലനം ചെയ്കയും മനസ്സിനെ ഉല്ലസിപ്പിക്കയും ചെയ്യുന്നു. മറ്റു ചിലർ എന്റെ മനസ്സിനു ധൈര്യത്തെ തരുന്നതിന്നു പുറമേ തൃഷ്ണകളെ നിയമിക്കയും സ്വശക്തിയെത്തന്നെ ആശ്രയിച്ചിരിക്കയും ചെയ്യേണ്ടത് എങ്ങിനെയാണെന്നുള്ള പ്രധാനമായ തത്വത്തെ എനിക്കു നല്ലവണ്ണം മനസ്സിലാക്കിത്തരികയും ചെയ്യുന്നു. ചുരുക്കിപ്പറകയാണെങ്കിൽ അവർ സകലകലകളുടേയും സകല തത്വങ്ങളുടേയും പ്രവേശ ദ്വാരങ്ങളെ എനിക്കായിത്തുറന്നുതരുന്നു. എല്ലാ വിഷമാവസ്ഥകളിലും എനിക്ക് അവരുടെ ബോധനങ്ങളെ ആശ്രയിച്ച് ആശസ്വിക്കാവുന്നതാണ്. ഈ സേവനങ്ങൾക്കെല്ലാം പ്രതിഫലമായി അവർ എന്നോടാവശ്യപ്പെടുന്നത് എന്റെ ചറുതായ ഗൃഹത്തിന്റെ വല്ല മൂലയിലും സൗകര്യമുള്ള ഒരു മുറിയിൽ അവരെ പാർപ്പിക്കണം എന്നു മാത്രമാകുന്നു. അവർ അവിടെ സമാധാനത്തോടുകൂടി പാർത്തുകൊള്ളും. ജനസംഘത്തിലുള്ള വ്യവഹാരങ്ങളിൽ ഉൾപ്പെടുന്നതിനേക്കാൾ ഏകാന്തമായും ശാന്തമായും ഇരിക്കുന്നതിലാണ് അവർ അധികം സന്തോഷിക്കുന്നത്.'

'പുസ്തകങ്ങൾ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ദേഹം പോലെയാകുന്നു' എന്ന് സിസെറോ (Cicero) എന്ന തത്വജ്ഞാനിയും 'ഒരു ഗ്രന്ഥസമുച്ചയം വാസ്തവത്തിൽ ഒരു സർവകലാശാലയാകുന്നു' എന്ന് കാർലൈൽ (Carlyle) എന്ന പണ്ഡിതനും പറഞ്ഞിരിക്കുന്നു.

'വിദ്വാന്റെ ഒരു ദിവസം മൂഢന്റെ ജീവിതകാലത്തോടു തുല്യമാകുന്നു' എന്ന് അറേബ്യന്‍ ഭാഷയിൽ ഒരു പഴഞ്ചൊല്ലുണ്ട്.

ഇംഗ്ലണ്ടിൽ ഒരു ഗ്രാമത്തിലെ ലോഹകാരൻ റിച്ചാർഡ്സന്റെ (Pamela) എന്ന നോവൽ വാങ്ങി തന്റെ ആലയിൽ ഇരുന്ന് ഉഷ്ണകാലത്തിൽ വൈകുന്നേരംതോറും സശ്രദ്ധന്മാരായ അനേക ശ്രോതാക്കന്മാരുടെ മുമ്പിൽവെച്ചു വായിക്ക പതിവായിരുന്നു. അത് അത്ര ചെറിയ പുസ്തകമായിരുന്നില്ല. എങ്കിലും അതു മുഴുവൻ അവർ ഉത്സാഹപൂർവം കേട്ടു. ഒടുവിൽ അതിലെ നായികയേയും നായകനേയും സുഖമായ ദീർഘജീവിതത്തിനായി യോജിപ്പിക്കുന്ന സന്തോഷാവസരം വന്നപ്പോൾ അവർ അടക്കാൻ പാടില്ലാത്ത ആഹ്ലാദാതിശയത്താൽ അത്യുച്ചത്തിൽ ആർപ്പു വിളിക്കയും, അടുത്തുണ്ടായിരുന്ന പള്ളിയിൽ കയറി കൂട്ടമണിയടിക്കയും ചെയ്തു എന്നു കാണുന്നു. പുസ്തകവായനയാലുണ്ടാകുന്ന ഗുണവും ആഹ്ലാദവും എത്ര വലുതാണെന്നുള്ളതിലേയ്ക്ക് ഇത്രയും വചോവിസ്തരംതന്നെ അനാവശ്യകമല്ലയോ എന്നു തോന്നുന്നുണ്ടെങ്കിലും ശ്രീശങ്കരാചാര്യരുടെ വാങ്മാധുരിയിൽ ഇളകിമറിഞ്ഞു മാധവാചാര്യർ പറഞ്ഞിട്ടുള്ള ഒരു ഒന്നാംതരം ശ്ലോകം കൂടി ഇവിടെ ചേർക്കുന്നതിനു വായനക്കാരോടു അനുവാദം ചോദിച്ചു കൊള്ളുന്നു.

'അപ്സാംദ്രപ്സസലിപ്സംചിരതരമചരംക്ഷീരമദ്രാക്ഷമിക്ഷും
സാക്ഷാദ്ദ്രാക്ഷാമജക്ഷംമധുരസമധയംപ്രാഗവിന്ദംമരന്ദം
മോചാമാചാമമന്യോമധുരിമഗരിമാശങ്കരചാര്യവാചാ -
മാചംന്തോഹന്ത! കിം തൈരലമപിചസുധാസാരസീസാരസീമ്നാ'

(അർത്ഥം:- ഞാൻ ആഗ്രഹത്തോടുകൂടി തൈരിന്റെ ഘനമല്ലാത്ത ഭാഗം ഭക്ഷിച്ചിട്ടുണ്ട്. വളരെക്കാലം പാൽ കുടിച്ചിട്ടുണ്ട്. കരിമ്പിനെ ആസ്വദിച്ചിട്ടുണ്ട്. മുന്തിരിങ്ങാപ്പഴം നല്ലപോലെ ഭുജിച്ചിട്ടുണ്ട്. തേൻ കുടിച്ചിട്ടുണ്ട്. പണ്ടേതന്നെ പൂന്തേനും പാനം ചെയ്തിട്ടുണ്ട്. വാഴപ്പഴം ധാരാളം ഭക്ഷിച്ചിട്ടുണ്ട്. എന്നാൽ ശങ്കരാചാര്യരുടെ വാക്കുകളെ ആസ്വദിച്ചതിൽ അതിന്നുള്ള വലുതായ മാധുര്യം അന്യാദൃശമായിരിക്കുന്നു. ആശ്ചര്യം! അതുള്ളപ്പോൾ മുൻപറഞ്ഞ മധുരസാധനങ്ങൾ എന്തിനാണ്? എന്നു മാത്രമല്ല, സാക്ഷാൽ സുധയുടെ സാരസ്യസർവസ്വവും നിഷ്ഫലം തന്നെ.)

ശാശ്വതമെന്നു പലരാലും പൂർണമായി വിശ്വസിക്കപ്പെട്ടിരുന്ന ആർബത്ത്നട്ടിന്റെ കമ്പനി തന്നെയും പൊളിഞ്ഞു പോയിരിക്കുന്ന കഥയോർക്കുമ്പോൾ പ്രസ്തുത മഹാശാലയുടെ സ്ഥാപനം സ്ഥിരപ്രതിഷ്ഠമായിരിക്കുന്നതിനുവേണ്ടി ചെയ്യേണ്ടവയായ അനേകം മുൻകരുതലുകൾ അഹമഹമിയാ മനസ്സിൽ അങ്കുരിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ താല്പര്യവും ആ ഫലോദയകർമ്മത്വവും ഉള്ളവരായ ഏതാനും മഹാന്മാർ ഉദ്യമിക്കാമെങ്കിൽ കാര്യം അനായാസം സാധിക്കാവുന്നതും നമുക്ക് ഒരു 'മലയാളസാഹിത്യമഹാനിധി' ലഭിക്കുന്നതും ആകുന്നു. ഇതിൽ ഗവൺമെന്റിന്റെ സഹകരണമോ ഭാരവാഹിത്വം തന്നെയുമോ യഥേഷ്ടം സമ്പാദിക്കുക എന്നുള്ളതു ശ്രമിച്ചാൽ അസാധ്യമാണെന്നു തോന്നുന്നില്ല. ഇപ്പോൾ പലരും സ്വീകരിച്ചു തുടങ്ങിയിരിക്കുന്ന 'വന്ദേമാതരം' എന്ന പഞ്ചാക്ഷരത്തിലെ മാതൃശബ്ദത്തിന് മാതൃഭാഷയായ മലയാളം എന്ന അർത്ഥത്തെ സ്വീകരിച്ചാൽ കൊള്ളാം എന്ന് ഈയിടെ ഒരു ഉപസംഹാര പ്രസംഗത്തിൽ മഹാനുഭാവനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് അഭിപ്രായപ്പെട്ടിട്ടുള്ള വിവരം കൂടി പ്രസ്താവിച്ചുകൊണ്ടു പ്രകൃതത്തിന്റെ പര്യാലോചനയ്ക്കായി ഭാഷാഭിമാനികളായ മഹാജനങ്ങളെ സവിനയം ക്ഷണിച്ചു കൊള്ളുന്നു.

താളിളക്കം
!Designed By Praveen Varma MK!