Loading...
Home / സാഹിത്യം / പുതിയവ / ശ്ലോകകത്തുകള്‍ / പെട്ടരഴിയത്തു ഇളയതു് / പെട്ടരഴിയം 15

15 പടിഞ്ഞാറെ കോവിലകത്ത് തമ്പൻതമ്പുരാൻ എന്ന എടത്രാപ്പാടുതമ്പുരാനവർകൾക്കു്

നാലാം ശൈലപയോധിനായക! ഭവാൻ
മാനം ത്യജിക്കായ്കയാൽ
നാലാൾ കൂടുകിലിന്ദുതുല്യനിവിടു-
ന്നെന്നോതിടുന്നെങ്കിലും
മേലാസത്തതി വാനവർക്കു ശശിയെ-
ക്കാളും ഗുണം കൂടലാ-
മേലാ തെല്ലു കളങ്കവും ക്ഷയവുമി-
ന്നാപ്പക്ഷഭേദാദിയും.