മിടുക്കുകൾ പലേതരം കരയിൽവെച്ചു കാട്ടീടിലും
മടുക്കുമിവനോടെതിർത്തിടുകിൽ മുഷ്ക്കരാം കൂട്ടരേ !
അടുക്കരുതു പോകയെന്നരുളിയാഴി, തൻ കൈകളാൽ
തടുക്കുവതുപോലെയത്തിര കളിപ്പതുണ്ടെപ്പൊഴും. 1
അടിക്കടൽ നിറഞ്ഞെഴും വിലപിടിച്ച കല്ലൊക്കെ വ-
ന്നടിച്ചു കവരാതിരിപ്പതിനു കാവലായങ്ങനെ
അടിക്കടിയമര്ന്നിടും പടകൾ വാളുലയ്ക്കും പടി-
യ്ക്കടിച്ചിളകി മിന്നിടും തിരകൾ കാൺകിലുള്ളഞ്ചിടും. 2
ഇടം വലമൊരേപടിയ്ക്കുയരമോടെഴും പൂച്ചെടി-
ത്തടങ്ങൾ പെടുമാവഴിയ്ക്കടയ മോടിയെന്തോതിടാം!
പടര്ന്ന ചില പിച്ചകക്കൊടികൾ നാലുപാടും പെടു-
ന്നിടങ്ങളിൽ നടന്നു നോക്കിടുകിലോടുമേതാടലും. 3
നടപ്പു മതിയാവുകിൽ ചെറുതിരിക്കുവാൻ പൂച്ചെടി-
യ്ക്കിടയ്ക്കു ചില ചാരുബെഞ്ചുകൾ നിരത്തിവെച്ചുള്ളതിൽ
അടക്കമൊടിരുന്നു തന്മിഴികൾ പുത്തനാം നോവലിൽ
കടത്തി മരുവുന്നതുണ്ടവിടെയുള്ളറച്ചൊട്ടുപേർ. 4
തടിച്ച മുല പൊക്കി നല്ലരയൊതുക്കി വെൺതൂവലിൻ-
പൊടിപ്പുടയ തൊപ്പിമേൽ പുതിയ പൂക്കൾവെച്ചങ്ങനെ
അടിയ്ക്കടിയുമാടതൻ ഞെറിപിടിച്ചു പെൺതത്തതൻ
പടിക്കു മൊഴിയോതി വന്നിതു മദാമ്മമാർ നൂറുപേർ. 5
കടൽക്കരയിൽ വന്നപാടവരവര്ക്കു വെച്ചുള്ളതാ-
മിടത്തിൽ മരുവീടിനാർ ചിലർ, നടന്നുകൊണ്ടാർ ചിലര്
ഇടയ്ക്കിടെയിണക്കമുള്ളവരെയോര്ത്തു വെൺതാർമിഴി-
ക്കടക്കളികൾകൊണ്ടു തൻ വരവു കാത്തു പാര്ത്തീടിനാർ. 6
വെടിപ്പൊടു മുടപ്പു, മാ വലിയ തൊപ്പിയും നാൾക്കുനാൾ
വടിക്കുമൊരു താടിയും തിരുകിവെച്ച മേൽമീശയും
കടിച്ചൊരു ചുരുട്ടുമായ് വടികൾ വീശി വന്നെത്തിനാർ
ചൊടിപ്പൊടു ചെറുപ്പമാം ധ്വരകൾ നൂറുനൂറ്റമ്പതാൾ. 7
അടുത്തണയവേ പുതുച്ചിരി പൊഴിച്ചു കൈത്താരുടൻ
കൊടുത്തു, മടവാർ പിടിച്ചൊരു വഴിക്കു പോകുന്നുതേ
കടുത്ത പടതന്നിൽ വെച്ചുയിർ വെടിഞ്ഞു വാനിൻപടി-
യെടുത്തു കഴൽവെച്ചിടും വിരുതരെപ്പിടിക്കും പടി 8

ഒരുത്തനണയുന്നതിന്നൊരു മിനുട്ട വൈകിക്കയാ-
ലൊരുത്തി മിഴി നീരണിഞ്ഞലകളെണ്ണി വാണീടിനാൾ;
കരുത്തനവനോടിവന്ന, വൾ തെളിച്ചമാണ്ടീടുവാൻ
പെരുത്തവത ചൊല്ലിടുന്നിതു കഴൽക്കു കൂപ്പുന്നുതേ. 9
മുതുക്കിയൊരു പെണ്ണിനോടിളയൊരാണിലുള്ളം പതി-
ഞ്ഞൊതുക്കമൊടതോതിടാതതുമിതും പറഞ്ഞങ്ങനെ
പതുക്കെയവനുൾക്കളം തെളിയുമാറു കാട്ടീടുമ-
പ്പുതുക്കളികൾ കാണുകിൽ തലകുലുക്കുമയ്യമ്പനും. 10
ശരാശരിയകക്കൊഴുപ്പുടയ കൂട്ടർ വേർപാടിലെ-
പ്പരാതികൾ പറഞ്ഞുകൊണ്ടഴൽ കരഞ്ഞു തീർത്തീടുവാൻ
ഒരാളുമണയാത്തതായിടുമിടങ്ങൾ തേടീടിനാർ;
കരാറുകൾ നടത്തിനാർ ചിലരടുത്തനാൾവേൾക്കുവാൻ.11
തുടങ്ങുകിൽ മുടങ്ങിടാതൊരുവനോര്ത്തു ചെയ്യേണ്ടതാം
ചടങ്ങുകൾ ചുരുക്കമല്ലൊരുവൾ പാട്ടിലായീടുവാൻ;
മടങ്ങുമിവരാകി,ലപ്പണികളൊക്കയും ചെയ്തു കീ-
ഴടങ്ങുമവരൊത്തുചേർന്നവിടെ ലാത്തിടുന്നു ചിലർ, 12
മലയ്ക്കകമുലയ്ക്കുമത്തടിപെടുന്ന പൊണ്ണൻധ്വര-
യ്ക്കുലയ്ക്കയെതിർമെയ്യെഴുന്നൊരു മദാമ്മ കൈവന്നുതേ;
തലയ്ക്കു നരപൂണ്ടു പത്തറുപതായ മൂപ്പക്കു വാർ-
മുലയ്ക്കു മികവെത്തിടാത്തൊരുവളാണു പൊണ്ടാട്ടിയാൾ. 13
തടിച്ചപിടിയാനയൊത്തൊരു മുതുക്കിയാൾതന്റെകൈ-
പിടിച്ചൊരു ചെറുപ്പമാം ധ്വര വരുന്നു പാപ്പാൻപടി;
ചൊടിച്ചു നിലവിട്ടു പൂങ്കണചൊരിഞ്ഞു മുപ്പാരിടം
മുടിച്ച കൊലകൊമ്പനാരുടെ പണിത്തരം മേത്തരം. 14
ചെറുപ്പമളവറ്റ മെയ്യഴകു കാണികൾക്കേതുമേ
വെറുപ്പുകലരാത്തതാം നില നടപ്പുടുപ്പിത്തരം
പൊറുപ്പൊടു നടക്കുവോരിണകളുണ്ടു താർമങ്കയാൾ
പൊറുപ്പതിനു തീർത്തതാം പുതിയ കെട്ടിടം പോലവേ 15
എടുത്തരിയൊരായമാർ തിരയടിച്ചു മാറുന്നതി-
ന്നടുത്തു മിനുസംപെടും മണലിൽ വെയ്ക്കുമ' ബ്ബേബി'കൾ
ഉടുത്തുകിൽ പിടിച്ചു പുഞ്ചിരിചൊരിഞ്ഞു ചാഞ്ചാടിനൽ
തുടുത്തൊരടി മെല്ലവേ മണലിൽ വെച്ചിഴയ്ക്കുന്നുതേ. 16

മുതിർച്ച ചെറുതുള്ളതാകിയ കിടാങ്ങൾ കൈവിട്ടുടൻ
കുതിച്ചലകൾ വന്നിടുന്നതുവരയ്ക്കുമോടീടവേ
ചതിച്ചു ചെറുപൈതലെന്നുടനുരച്ചു കാവൽക്കെഴു-
ന്നതിൽ ചിലർ പിടിക്കുവാൻ പിറകൈയോടിയെത്തീടിനാർ. 17
തൊടാനവളടുക്കുകിൽ ചിരിപൊഴിച്ചവൻ പാഞ്ഞിടും,
വിടാതെയവളാവതിൻപടി കിതച്ചു പിന്നാലെയും,
കിടാങ്ങളുടെയിത്തരം കളികൾ കാൺകിലുള്ളം കുളർ-
ത്തിടാത്തവരൊരുത്തരില്ലുലകിലേതു കൂട്ടത്തിലും. 18
നിറം, കന, മുയർച്ചയോടുടൽ വലിപ്പവും ചേർന്നതായ്-
പ്പറഞ്ഞപടി പാഞ്ഞിടും കുതിരപൂണ്ടെഴും വണ്ടികൾ
കുറഞ്ഞതൊരു നാലു നൂറണിയണിയ്ക്ക നിർത്തീട്ടതും
തുറന്നതിലിരുന്നു വൻധ്വരകൾ കാറ്റുകൊള്ളുന്നുതേ. 19
മിടുക്കു കടുകോളമില്ലൊരു പരപ്പുമൂപ്പായി, മേ-
ലെടുക്കുവതിനൊന്നരപ്പലമിറച്ചിയില്ലിത്തരം
വിടുക്കഴുതപോലെഴും കുതിര ചേർന്നിഴഞ്ഞെത്തിടും
ജടുക്കകൾ കണക്കുനോക്കിടുകിലുണ്ടൊരയ്യായിരം. 20
വരുന്നിതു പറന്നിടുംപടി ചവിട്ടുവണ്ടിയ്ക്കുമേ-
ലിരുന്നു പലമോടിയിൽ പലവഴിക്കുമൊട്ടേറെയാൾ;
തെരുന്നനെ വിടുന്നവാറിണ പിണങ്ങി വീണൂഴി തൻ-
വിരുന്നു ചിലരേറ്റുകൊണ്ടുടനെയേറ്റു മണ്ടീടിനാർ. 21
പകൽക്കുടയവൻ മറഞ്ഞളവു ചെപ്പടിക്കാരനും
പകയ്ക്കുമൊരുമട്ടുയർന്നിതു വിളക്കു നൂറായിരം;
മികച്ച കനിവോടു ചേർന്നുലകു കാത്ത വിക്ടോറിയാ-
പുകൾപ്പൊലിമ പുത്തനാമുടലെടുത്തു പൊങ്ങും പടി. 22
രാവഞ്ചാറായി, വണ്ടിക്കുതിരനിര കുള-
മ്പിട്ടടിച്ചോട്ടമായീ,
പൂവഞ്ചും മേനിമാരും കണവരുമിണവി-
ട്ടങ്ങുമിങ്ങും പിരിഞ്ഞു;
പൂവമ്പൻതൻ പുറപ്പാടിനു നെടുകുടയായ്
പൊന്തിടും തിങ്കളൊന്നി-
ച്ചാ വമ്പേറും കിഴക്കൻകടലവിടെ വിള-
ങ്ങീടിനാൻ മോടിയോടും.