രസികരഞ്ജിനി
കൊ.വ. 1081 വൃശ്ചികം
കുന്നിൻകുമാരി പിടിയാനയിതിൻപ്രകാരം
മുന്നംനടന്നുകളിയാടിയനാൾപിറന്നാ
ശ്ശിന്നക്കുളന്തയുടെകാലിണകൈതൊഴുന്നേൻ ൧
പണ്ടങ്ങൊരിക്കലൊരുസൽക്കവിസാധുനീല
കണ്ഠദ്വിജന്നഖിലശാസ്ത്രമറിഞ്ഞയോഗ്യൻ
ഉണ്ടായിരുന്നിതുജഗൽപ്രഥിതപ്രമാണി -
കണ്ടാലതീവസുഭഗൻബഹുബുദ്ധിശാലി ൨
ഈനാട്ടിലല്ലപലനാട്ടിലുമൊന്നുപോലെ
മാനിക്കുമീസ്സുകൃതിയേപരമത്രയല്ലാ-
ക്കോനുംസദസ്സിലെഴുനേറ്റുനമസ്ക്കരിക്കും ൩
വേദത്തിലുംസഭയിലുത്തമശാസ്ത്രതത്വം
വാദത്തിലുംകിടപിടിപ്പതിനാരുമില്ല,
ഖേദത്തിനുള്ളവഴിതീരെയടഞ്ഞസച്ചിൻ
മോദത്തിലാണുസുഖമാസ്സുകൃതിക്കുനിത്യം. ൪
ഈവണ്ണമുത്തമഗുണങ്ങളിണങ്ങിടുംഭൂ-
ദേവൻമുറക്കുകുലധർമ്മവിധിപ്രകാരം
ദൈവത്തെയോർത്തുകുലവൃദ്ധിയതൊന്നുമാത്രം
ഭാവിച്ചുവേട്ടിതൊരുകുട്ടിനതാംഗിയാളെ. ൫
അക്കാർതൊഴുംകുഴലിയേദ്ധരണീസുരേന്ദ്ര-
നുൾക്കാമ്പിണക്കിവിധിപോലെവിശുദ്ധസത്വൻ
ഭക്ത്യാഭജിക്കുമവളോടൊരുനാൾവിളിച്ചാ-
വിഖ്യാതകീർത്തിവെളിവായരുൾചെയ്തിതേവം ൬
വേണ്ടുന്നൊരാഭരണമുണ്ടഴകുണ്ടുകണ്ടാൽ
വേണ്ടി ല്ലിവന്റെ സുകൃതക്കൊടി നിയ്യു തന്നെ
വേണ്ടിക്കുമേലിലറിയേണ്ടതു ഞാൻ നിനക്കു
വേണ്ടി പ്പറഞ്ഞു തരുവൻ തരളായതാക്ഷി ൭
സത്തായതൊന്നുപറയാംസതിമാർക്കുദൈവം
ഭർത്താവൊഴിഞ്ഞൊരുവനില്ലൊരു തർക്കമില്ല,
ഉൾത്താരിലിങ്ങിനെനിനച്ചവരെഭജിക്കു-
മത്താമരാക്ഷികൾപതിവ്രതമാർകളത്രെ. ൮
നീ,വല്ലഭൻപരവധൂരതനായ്ചമഞ്ഞൂ
പോവുന്നതായറികിലുംപ്രതികൂലമൊന്നും
ഭാവിക്കയുംപറകയുംകുയിൽവാണിചെയ്തു
പോവൊല്ലതെപ്പൊഴുതുമോർക്കണമോർമ്മവേണം. ൯
സ്വന്തംകുടുംബഭരണംകുയിൽവാണിനല്ല
ചന്തത്തിലങ്ങിനെമുറക്കുനടത്തിടേണം
പന്തിക്കുതന്നെവരണംഭരണംനിദാനം ൧൦
നേരോടിവണ്ണമവളോടറിവിന്നുനല്ല
സാരോപദേശമുരചെയ്തലിവോടുകൂടി-
താരോമനിക്കുമുടലാളൊടുചേർന്നുവാണു
മാരോപമൻമഹിതശാസ്ത്രമറിഞ്ഞശാസ്ത്രി ൧൧
ഏറക്കുറേദ്ദിവസമിങ്ങിനെചെല്ലുമപ്പോൾ
സ്സൂര്യോപരാഗമുളവായൊരുനാളിലന്നാൾ
വാരാശിതന്നിൽമുഴുകിജ്ജപതർപ്പണാർത്ഥ -
മാരാലിറങ്ങിയവിടുന്നുമഹീസുരേന്ദ്രൻ ൧൨
ഗ്രാമങ്ങളിൽപലപരിഷ്കൃതിനല്ലനല്ല
ധാമങ്ങളാരണരിലുള്ളനവീനവേഷം
ഈമട്ടിലാവഴികളിൽക്കലിവൈഭവങ്ങ-
ളാമന്നിൽവാനവനറിഞ്ഞുനിനച്ചിതേവം ൧൩
മുമ്പൊക്കെനൽത്തുളസിയുംപശുവുംനിറഞ്ഞു
വയ്മ്പാർന്നെഴുന്നധരണീസുരമന്ദിരങ്ങൾ
അമ്പമ്പപൂച്ചെടികളുംചെവിവീണലെന്ത-
പ്പെമ്പട്ടികുട്ടികളുമായിവിളങ്ങിടുന്നു ൧൪
ധ്യാനസ്ഥരായവനിദേവരിരുന്നുസാമ-
ഗാനത്തിനാൽസുഖമിയന്നുവരുന്നുമുന്നം
മാനത്തൊടിപ്പൊളവനീവിബുധാളിധൂമ-
പാനത്തിനാൽസുഖികളായമരുന്നുകഷ്ടം. ൧൫
മാറത്തുമീശമുടിവെട്ടുമുഖംവടിക്കൽ
കാര്യങ്ങളോർത്തിടുമിടെക്കൊരുകൈകടിക്കൽ
ദാരങ്ങളൊത്തുപലപേച്ചുപറഞ്ഞുസന്ധ്യ-
നേരത്തുലാത്തലിവവൈദികവൃത്തിയത്രേ. ൧൬
സന്ധ്യാവിധിക്രമമൊരുത്തനുമില്ല മൂന്നു
സന്ധ്യക്കു കാപ്പി കുടിയേവനുമുണ്ടുതാനും
ചിന്തിച്ചു ശാസ്ത്രി നടകൊണ്ടിതുമെല്ലമെല്ലേ ൧൭
വെള്ളിപ്പൊടിപ്രകരമമ്പൊടളന്നളന്നു
തള്ളുന്നമട്ടുമറിയുംതിരമാലചാർത്തി
തുള്ളുന്നൊരാഴിയകലത്തൊരുദിക്കിൽനിന്നി-
ട്ടുള്ളിൽക്കനത്തകുതുകത്തൊടുകണ്ടുവിപ്രൻ ൧൮
ഗംഭീരമീയുദധി,യാസ്സാഗരാത്മജർക്കും
വയ്മ്പാർന്നരാമനുമഗസ്ത്യനുമന്നുശാസ്ത്രി
കുമ്പിട്ടു,വാർദ്ധിയെനമിച്ചരികത്തുചെന്നുൾ-
ക്കമ്പംകലർന്നവിടെനിന്നുപകെച്ചുവിപ്രൻ ൧൯
അല്പംകരയ്ക്കലൊരുദിക്കിലിരുന്നുനേരം
മുൾപ്പൂവിലോർത്തൊരരനാഴികയപ്പൊഴേക്കും
കെൽപുറ്റൊരാഗ്രഹണവേളയടുത്തു,മുങ്ങി-
ത്തർപ്പിച്ചുശാസ്ത്രിവിധിപോലെകരെക്കുകേറി. ൨൦
തീരേനടക്കുമളവായവനങ്ങുമുമ്പിൽ
ചാരേശിരോലിഖിതമുള്ളൊരുമണ്ടകണ്ടു
പാരേണമെന്നുകരുതീട്ടതെടുത്തുശാസ്ത്രി
നേരേതുടച്ചുവിധിയിട്ടൊരെഴുത്തുനോക്കി ൨൧
നോക്കിക്കഴിഞ്ഞൊരരനാഴികനേരമോർത്തു
നോക്കീട്ടുമായവനതിൻപൊരുൾചേർന്നതില്ലാ
ചേർക്കുംവിരിഞ്ചകൃതമായ്തലയോട്ടിൽനിന്നീ-
ലാക്കിൽകിടച്ചചെറുതായൊരുപദ്യമീഞാൻ ൨൨
'ജന്മപ്രഭൃതിദാരിദ്രംദശവർഷാണിബന്ധനം
സമുദ്രതീരേമരണംകിഞ്ചിച്ഛേഷംഭവിഷ്യതി'
ഇല്ലായ്മപെറ്റതുമുതല്ക്കൊരുപത്തുകൊല്ലം
വല്ലാത്തശിക്ഷശരിചത്തതുമാഴിവക്കിൽ
ച്ഛേഷത്തിനില്ലവഴിചത്തനവനെന്തുപിന്നെ. ൨൩
ഈവണ്ണമദ്വിജവരുന്നുളവായശങ്ക
പോവാഞ്ഞുതെല്ലിടയിരുന്നുചുഴിഞ്ഞുനോക്കി
ആവുന്നതില്ലപൊരുളാത്തലമണ്ടകൊണ്ടു
പോവാനുറച്ചുവിധികല്പിതമാരറിഞ്ഞു ൨൪
ശ്ലോകാർത്ഥമിങ്ങിനെനിനച്ചുനിനച്ചുമാർഗ്ഗം
പോകുന്നമാർഗ്ഗമറിയാതെകപാലിയായി
പോകുമ്പൊളാളുകൾചിരിച്ചുഹസിപ്പതുള്ളി-
ലാകാതെതന്നെപുരിപ്പുക്കുവിചാരമോടെ ൨൫
ഭ്രാന്താകുമെന്നുകരുതീട്ടിതുചൊല്ലിയില്ലാ
പ്പൂന്തേൻതൊഴുംമൊഴിയൊടുംപുനരാരൊടും താൻ
താന്തന്നെകേറിയൊരുതെങ്ങിനെഴുംതലെക്ക-
ലേന്തുംരസത്തൊടുകപാലമൊളിച്ചുവെച്ചു. ൨൬
എന്നിട്ടുശാസ്ത്രിഭവനത്തിനകത്തുചെല്ലും
മുന്നിട്ടുവന്നുകുശലംകുയിൽവാണിചൊല്ലി
തന്നിഷ്ടവന്നുപറയുംമൊഴികേട്ടുമോദി-
ച്ചന്നിഷ്ടിതൊട്ടനിജകൃത്യമുടൻകഴിച്ചു. ൨൭
കോൽത്തേനുടപ്പിറവികോലിനവാണിതൂകു-
മാത്താമരായവിലോചനയൊത്തുനിത്യം
പ്രീത്യാപുരാണകഥയോതിയുമിന്ദുചൂഡൻ
കാൽത്താർനിനച്ചുമഴലറ്റുവസിച്ചുവിപ്രൻ ൨൮
രസികരഞ്ജിനിയില് (വോള്യം 5) കൊ.വ. 1082 ചിങ്ങം
മണ്ടയ്ക്കുവെച്ചതലമണ്ടയവൻനിദാനം
കണ്ടോർത്തുതെല്ലിടയിരുന്നുമനസ്സുമുട്ടി-
ക്കൊണ്ടേറ്റുപോകപതിവാണതുനാൾമുതൽക്ക് ൨൯
പ്രാണേശ്വരൻദിവസവുംപതിവായിനോക്കി-
ക്കാണുന്നതുംചെറുതുചിന്തനടിപ്പതുംതാൻ
ഏണാക്ഷികണ്ടിതൊ'രുതെങ്ങിലിതിൻപ്രകാരം
കാണിപ്പതെന്തുവര'നിങ്ങിനെയോർത്തുതന്വി ൩൦
എന്നാലിതൊന്നുമുരചെയ്വതുമില്ലകാന്തൻ
തന്നോടിതെങ്ങിനെകടന്നുപറഞ്ഞിടുംഞാൻ
വന്നോട്ടെയെന്നവളുറച്ചുപുറത്തിറങ്ങി ൩൧
എന്നിട്ടുതെങ്ങുകയറിച്ചതെടുത്തുവേഗം
വന്നിട്ടുതോഴികളൊടീവിവരംപറഞ്ഞു
മുന്നിട്ടുകണ്ടുതലമണ്ടയെടുത്തുനോക്കീ-
ട്ടന്നിഷ്ടമുള്ളവർചിരിച്ചവളോടുചൊല്ലി ൩൨
ഭ്രാന്തന്റെപട്ടമഹിഷീപദമാർന്നനിയ്യും
ഭ്രാന്തത്തിവല്ലഭനിതിൽഭ്രമമുള്ളപക്ഷം
താന്തോന്നിതന്നെപതിയെന്നുതികഞ്ഞുചൊല്ലാം
ഞാന്തന്നെസംഗതിമുറക്കുവെളിപ്പെടുത്താം. ൩൩
ലോലാക്ഷിനിന്റെപതിതെല്ലുചെറുപ്പമായ
കാലത്തൊരുത്തിയൊടുചേർന്നുരമിച്ചിരുന്നു
ചേലാർന്നൊരാത്തരുണിയിൽബഹുസക്തിശാസ്ത്രി-
ക്കീലാക്കുഞങ്ങളറിയുംസഖിമുമ്പുതന്നെ. ൩൪
വമ്പേറെയുള്ളൊരവളോ,സഖി!രണ്ടുകൊല്ലം
മുമ്പേമരിച്ചുവരനാക്കഥയോർത്തുനിത്യം
തമ്പേർപറഞ്ഞുവിലപിപ്പതുഞങ്ങൾതന്നെ
പെണ്പൈതലേസുമുഖികണ്ടുവരുന്നതല്ലേ. ൩൫
അപ്പെണ്ണിനുള്ളതലയോടവിടുന്നെടുത്തീ-
ക്കല്പദ്രുമപ്രഭയെഴുന്നമരത്തലക്കൽ
ഒപ്പിച്ചുവെച്ചുദിവസംപ്രതികണ്ടുകണ്ട-
ങ്ങുൾപ്പൂവിലുള്ളൊരഴലാറ്റുകയായിരിക്കാം. ൩൬
വിശ്വാസമുള്ളസഖിമാരിതുചൊന്നനേര-
ത്താശ്വാസമറ്റുകുറെയൊന്നുകരഞ്ഞുതന്വി
നിശ്ശേഷമീച്ചരിതമുള്ളതുതന്നെകാന്തൻ
ദുശ്ശീലമുള്ളൊരുവനെന്നവൾവിശ്വസിച്ചു ൩൭
നിയ്യാണിവന്റെസുകൃതക്കൊടിഭാഗ്യവൃക്ഷ-
ത്തയ്യാണുനീയിവനെഴുംകരളായതുംനീ,
ക്കയ്യോർത്തുചിത്തമെരിയുന്നിതുതോഴിമാരേ! ൩൮
ചത്തിട്ടുമീത്തരുണിതൻതലമണ്ടകാണാ-
നുൾത്തട്ടിലിത്രരസമെന്റെമണാളനയ്യോ!
വിത്തിട്ടുനട്ടൊരനുരാഗവിശേഷമേവ-
മോർത്തിട്ടുചുട്ടുപുകയുന്നുമനംമദീയം ൩൯
എന്നീക്കൃശാംഗിമണിചൊന്നളവാളിമാരാ-
ത്തന്വിക്കകത്തളിർതണുപ്പതിനേവമോതി
കുന്നിക്കുപോലുമരുതേവെറുതേവിഷാദം
നന്ദിക്കഞങ്ങളൊരുകൌശലമോതിടാംതേ. ൪൦
ചേട്ടക്കെഴുന്നൊരുകപാലമിടിച്ചുടച്ചു
പാട്ടിൽപ്പൊടിച്ചവനെയൂട്ടുകകഷ്ടമില്ല
വേട്ടുള്ളപത്നിയുടെമുമ്പിലിതിൻപ്രകാരം
കാട്ടുന്നവൻവികൃതിയാണുവിവേകിയല്ലാ ൪൧
ഈമണ്ടകാണ്മതിനവന്നതിസൌഖ്യമെങ്കി-
ലാമോദമേറുമിതുതിന്നുകിലെന്നുനൂനം
വാമാക്ഷിവല്ലഭനുനല്ലതുവന്നിടാനായ്
നാമൊക്കെനോക്കണമതല്ലിനമുക്കുധർമ്മം ൪൨
എന്നിപ്രകാരമവളെപ്പിരികൂട്ടിവിട്ടി-
ട്ടന്നാളിമാരവിടെനിന്നുനടന്നുമെല്ലേ
പിന്നെപ്പതുക്കെയവളാവരനെച്ചതിപ്പാൻ
നന്നായ്ത്തുനിഞ്ഞുവിധിവൈഭവമോർത്തുനോക്കൂ. ൪൩
കണ്ടിക്കരിങ്കുഴലിവല്ലഭനുള്ളസത്യം
കണ്ടില്ലദുഷ്ടതയെഴുംസഖിമാർപകിട്ടിൽ
കണ്ടിച്ചുമണ്ടപൊടിയാക്കിയതന്നുചോറ്റിൽ-
ക്കൊണ്ടിട്ടുകാന്തനുവിളമ്പിയഹോ!കടുപ്പം ൪൪
തെറ്റന്നശിച്ചുപതിവിൻപടിമണ്ടകാണാൻ
മുറ്റത്തിറങ്ങിയവിടുന്നതുനോക്കിടുമ്പോൾ
ട്ടൊറ്റക്കുവന്നുപതിയോടുപറഞ്ഞിതേവം ൪൫
ഉള്ളിൽക്കനത്തൊരനുരാഗമെഴുന്നവേശ്യ-
ക്കുള്ളാക്കപാലമുടനിന്നലെഞാനെടുത്ത്
തല്ലിപ്പൊടിച്ചപൊടിയിട്ടരിവെച്ചചോറാ
ണുള്ളിൽക്കിടപ്പതിനിയെന്തിതിലുംരസംതേ ൪൬
ദോഷേശരമ്യമുഖിതന്മൊഴികേട്ടു'കിഞ്ചി
ച്ഛേഷത്തിനുള്ളപൊരുളന്നവനുള്ളിലായി
ദോഷങ്ങളാർക്കുമിതിലില്ലതിസൂക്ഷ്മമോർത്താൽ
ശേഷാർത്ഥമാണിവകളെന്നുനമുക്കുറെക്കാം ൪൭
പെണ്ണുങ്ങൾക്കുള്ളചാപല്യവുമരികിലെഴും
തോഴിമാർചീത്തയാക്കി-
ദ്ദണ്ഡിപ്പിക്കുന്നമട്ടുംവിധിയുടെലിഖിതം
മാഞ്ഞുപോകാത്തതെന്നും
പുണ്യംചെയ്തുജ്വലിക്കുന്നവരിലുമൊഴിയാ
കാലദോഷങ്ങളെന്നും
കണ്ണിൽകാണാമിതാദ്യംമുതലൊരുകുറിയും
കൂടിവായിച്ചുനോക്കൂ. ൪൮
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️