Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

099 അകൎമ്മകവുംസകൎമ്മകവും

(2) ധാതു കാണിക്കുന്ന വ്യാപാരവും ഫലവും കൎത്താവിൽ തന്നേ ഇരിക്കുന്നുവെങ്കിൽ ആ ധാതു അകൎമ്മകവും, ക്രിയാഫലം അന്യരിൽ ചേരേണമെന്നു കൎത്താവു ഇച്ഛിക്കുകയോ കൎത്താവിൽനിന്നു അന്യരിൽ ചെന്നു ചേരുകയോ ചെയ്യുന്നുവെങ്കിൽ ആ ധാതു സകൎമ്മകവും ആകുന്നു. (i. 43 — 46.)
'ഗുരുനാഥൻ ശിഷ്യനെ പഠിപ്പിക്കുന്നു' പഠിപ്പിക്കുക എന്ന വ്യാപാരത്താൽ ഉണ്ടാകുന്ന ഫലമായ ജ്ഞാനം ശിഷ്യനിൽ ചേരേണമെന്നു ഗുരുനാഥൻ ഇച്ഛിച്ചു പ്രവൃത്തിക്കുന്നതുകൊണ്ടു പഠിപ്പിക്കുക എന്നതു സകൎമ്മകം തന്നേ.

താളിളക്കം
!Designed By Praveen Varma MK!