Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

010 സംജ്ഞാനാമം

(1) മനുഷ്യർ തങ്ങളുടെ ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ നാമങ്ങൾ ആകുന്നു സംജ്ഞാനാമങ്ങൾ. ഇവക്കു അൎത്ഥമില്ല. അൎത്ഥം പ്രമാണിച്ചിട്ടല്ല അവയെ ഉപയോഗിക്കുന്നതു. സംജ്ഞാനാമങ്ങൾ ഒന്നിനെ മാത്രം കുറിക്കുന്നതുകൊണ്ടു അവ ഏകാശ്രയമാകുന്നു. അവ സാധാരണമായി ഏകവചനത്തിൽ മാത്രം വരും. രാമൻ എന്ന പേർ പലൎക്കും ഉണ്ടായിരിക്കാമെങ്കിലും രാമ എന്നു വിളിക്കുമ്പോൾ വിളിച്ച ആളെ മാത്രമല്ലാതെ എല്ലാവരെയും ഗ്രഹിക്കയില്ല. അതുകൊണ്ടു സംജ്ഞാനാമം അനന്യമാകുന്നു. (i, 4-10.)
സംജ്ഞാനാമം ഏകാശ്രയവും നിരൎത്ഥകവും അനന്യവും ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!