Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

089 പരീക്ഷ. (53–57)

1. വചനപ്രത്യയങ്ങളും അവക്കുണ്ടാകുന്ന വികാരങ്ങളും വിവരിക്കുക.
2. മരങ്ങൾ, ആങ്ങള, പെങ്ങന്മാർ, ഗുരുക്കന്മാർ ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
3. (i) ബ്രാഹ്മണന്മാരും, ബ്രാഹ്മണിമാരും, (ii) വല്ലഭന്മാരും, വല്ലഭമാരും, (iii) പ്രിയന്മാരും, പ്രിയമാരും ഇവരെ കുറിക്കുന്ന ഒരേ ബഹുവചനരൂപം പറക.
4. നായ്ക്കൾ, ജാക്കൾ, പൂവുകൾ, തെരുവുകൾ, ചിത്രങ്ങൾ, മക്കൾ ഇവയുടെ ഏകവചനം എഴുതുക; വേറെ ബഹുവചനരൂപങ്ങൾ ഉണ്ടെങ്കിൽ അവയെയും എഴുതുക.
5. ദാരങ്ങൾ, ജനങ്ങൾ, കളത്രങ്ങൾ ഇവയുടെ ലിംഗവും വചനവും പറക.
6. വിണ്ണോർ, വാനോർ, മറയവർ ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
7. ഞാൻ, നീ, അവൻ, താൻ ഇവയുടെ ബഹുവചനങ്ങളെ പറക.

താളിളക്കം
!Designed By Praveen Varma MK!