Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

081 പരീക്ഷ. (29-43)

1. സംഹിത എന്നാൽ എന്തു?
2. സന്ധിയെന്തെന്നു വിവരിക്കുക.
3. സന്ധിയെവിടെയെല്ലാം പ്രവൃത്തിക്കും?
4. വിവൃത്തി എന്നാൽ എന്തു?
5. എവിടെയെല്ലാം വിവൃത്തി വരാൻ പാടില്ല?
6. ആഗമമെന്തെന്നു വിവരിക്കുക.
7. ഏതു വൎണ്ണങ്ങൾ ആഗമമായ്വരൂ?
8. ആദേശമെന്തെന്നു വിവരിക്കുക.
9. ആശമത്തിന്നും ആദേശത്തിന്നും തമ്മിൽ എന്തു ഭേദം?
10. ആദേശം എത്ര വിധം?
11. ഓരോന്നിനെ വിവരിച്ചുദാഹരിക്കുക.
12. സ്ഥാനം, സ്ഥാനി ഇവയെ വിവവരിക്കുക.
13. സ്ഥാനിക്കു പകരം വരുന്ന ആദേശത്തിന്നും സ്ഥാനിക്കും തമ്മിൽ ഏതുവിഷയത്തിൽ ചേൎച്ചയുണ്ടായിരിക്കേണം?
14. സ്വരസന്ധി, വ്യഞ്ജനസന്ധി ഇവയെ വിവരിക്കുക.
15. അകാരത്തെ എപ്പോൾ താലവ്യമായും ഓഷ്ഠ്യ മായും വിചാരിക്കും?
16. സ്വരപ്രത്യയം വ്യഞ്ജനപ്രത്യയം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
17. അപവാദം, വികല്പം ഇവയെ ഉദാഹരിക്കുക.
18. സ്വരസന്ധിയിൽ ലോപിക്കുന്ന വൎണ്ണങ്ങൾ ഏവ?
19. വ്യഞ്ജനസന്ധിയിൽ ലോപിക്കുന്ന വൎണ്ണങ്ങൾ ഏവ?
20. സവൎണ്ണാഗമമെന്നാൽ എന്തു?
21. സവൎണ്ണാഗമത്തിന്നു വെറെയൊരു പേർ എന്തു?
22. വ്യഞ്ജനസന്ധിയിൽ ലോപം എവിടെ വരും?
23. പൂൎവ്വസവൎണ്ണാദേശം, പരസവൎണ്ണാദേശം, ഉഭയാദേശം, ഇവയെ വിവരിച്ചു ഉദാഹരിക്കുക
. 24. വെണ്ണീർ, ആലിഞ്ചുവട്ടിൽ, എമ്പതു. ചെങ്കതിരവൻ, നെന്മണി, ചെങ്കനൽ, ചെമ്മീൻ, പൈങ്കിളിപ്പെൺക്കിടാവു, അതിനെക്കുറിച്ചു, വിണ്ണോർ, കച്ചോടക്കാരൻ, തേങ്ങ, മാങ്ങ, പേരക്ക, വെണ്ടക്ക, ഉണ്മോഹം, ഉണ്ണാടി ഇവയിലേ പദങ്ങളെ വേർപിരിച്ചു സന്ധി വിവരിക്കുക. 25. എല്ലാ + പോഴും; മക്കx + തായം; വാൽ + മേൽ; കൈ + ചീട്ടു; പോകും + നേരം ഞാൻ + തന്നെ; പൊൻ + ചരടു; പോയി + പോയി; വേറെ + വേറെ; അതു + അതു ഇവയെ കൂട്ടിച്ചേൎത്തു സന്ധികാൎയ്യങ്ങളെ പൂൎണ്ണമായി വിവരിക്കുക. 26. ചെമ്പുകൊട്ടി, ചെരിപ്പുകുത്തി, അങ്ങുനിന്നു, വേണനാടു, കൊണ്ടുവാ, കൊണ്ടുവന്നു, ഇട്ടുവെച്ചു നല്ലവണ്ണം, അതിൻവണ്ണം, എറിഞ്ഞുകള ഇവ ഉച്ചാരണത്താൽ എങ്ങനെയെല്ലാം മാറുന്നു എന്നു കാണിക്കയും സന്ധികാൎയ്യങ്ങളെ വിവരിക്കയും ചെയ്ക.

താളിളക്കം
!Designed By Praveen Varma MK!