Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

080 ഉഭയാദേശം.

43. (3) പരസവൎണ്ണാദേശവും പൂൎവ്വസവൎണ്ണാദേശവും ഒരു പദത്തിൽ തന്നേ പ്രവൃത്തിച്ചു കാണും. അതിന്നു ഉഭയാദേശം എന്നു പേർ ഇരിക്കട്ടെ.
മരം + കൾ പരസവൎണ്ണാദേശത്താൽ മരങ് + കൾ ആകും. ആദ്യകകാരത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നാൽ മരങ് + ങ്ങൾ = മരങ്ങൾ ആകും. കുളം + കര = കുളങ്ങര, അഞ്ചു + നൂറു = അഞ്ച് + നൂറു = അഞ്ഞ് + ഞൂറു (ഒരു ഞകാരത്തിന്നു ലോപം വന്നിട്ടു) = അഞ്ഞുറു, അഞ്ചു + നാഴി = അഞ്ഞാഴി.

താളിളക്കം
!Designed By Praveen Varma MK!