Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

079 പൂൎവ്വസവൎണ്ണാദേശം

പിൻവ്യഞ്ജനം മുൻവ്യഞ്ജനത്തിന്റെ സവൎണ്ണമായ്മാറുന്നു വെങ്കിൽ അതിന്നു പൂൎവ്വസവൎണ്ണാദേശം എന്നും പേർ
ഇട് + തു = ഇട് + ടു = ഇട്ടു, വിട് + തു = വിട്ടു, കെട് + തു = കെട്ടു, തൊട് + തു = തൊട്ടു, പെട് + തു = പെട്ടു, ഉൺ + തു = ഉൺ + ടു = ഉണ്ടു, കൺ + തു = കണ്ടു.
വെൺ + നെയി = വെൺ + ണെയി = വെണ്ണെയി (ഉച്ചാരണദൂഷ്യത്താൽ വെണ്ണ). എൺ + നൂറു = എൺ + ണൂറു = എണ്ണൂറു, കൺ + നീർ = കണ്ണീർ, തൺ + നീർ = തണ്ണീർ, വിൺ + തലം = വിണ്ടലം, വെൺ + തേക്കു = വെണ്ടേക്കു.

താളിളക്കം
!Designed By Praveen Varma MK!