Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

076 വ്യഞ്ജനലോപം.

39. (1) കൊള്ളു, കൊള്ളാം, കള, കൂടെ എന്നിവയുടെ ആദ്യകകാരം സംഹിതയിൽ ലോപിക്കാറുണ്ടു.
ചെയ്തു + കൊള്ളു = ചെയ്തു + ഒള്ളു = ചെയ്തു + ഓളു = ചെയ്തോളു. എടുത്തോളു, കണ്ടു + കൊൾവിൻ = കണ്ടോളിൻ.
(i) ഇവിടെ ലോപത്താൽ ഉണ്ടായ നഷ്ടത്തിന്നു പരിഹാരമായി ഒകാരം ദീൎഘമായിരിക്കുന്നു. ഇതിന്നു ക്ഷതിപൂരകന്യായം എന്നു പേർ ഇരിക്കുട്ടെ.
ചെയ്തു + കൊള്ളാം = ചെയ്തു + ഒള്ളാം = ചെയ്തു + ഓളാം = ചെയ്തോളാം. എറിഞ്ഞു + കള = എറിഞ്ഞ് + അള = എറിഞ്ഞള, വെച്ചു + കൊൾക = വെച്ചു + ഒൾക = വെച്ചു + ഒൾ = വെച്ചു + ഒ = വെച്ച് = വെച്ചൊ.
(ii) കൊൾക എന്നതിലേ ഒകാരം മാത്രം ശേഷിച്ചു വെച്ചൊ, വായിച്ചൊ, കേട്ടൊ മുതലായ വിധിരൂപങ്ങൾ ഭാഷയിൽ നടപ്പായിരിക്കുന്നു. അതുപോലെ വെച്ചു + അയക്ക = വെച്ചു + ഏ = വെച്ചേ എന്ന വിധിരൂപവും നടപ്പായിരിക്കുന്നു.
(2) കുട്ടി എന്നതു സംജ്ഞാനാമത്തിൽ പലവിധത്തിലും മാറും.
രാമ + കുട്ടി = രാമൂട്ടി, രാമോട്ടി; ചെക്കു + കുട്ടി = ചെക്കൂട്ടി; പാറു + കുട്ടി = പാറൂട്ടി; അമ്പു + കുട്ടി = അംമ്പൂട്ടി.
3) ക്രിയാപദത്തിന്റെ പിന്നിൽ വരുന്ന വേണം, വേണ്ടി, വേണ്ടു എന്നിവയിലേ ആദ്യവകാരം ലോപിച്ചു ഏണം, ഏണ്ടി, ഏണ്ടു എന്ന രൂപങ്ങൾ ധരിക്കും.
പറയ + വേണം = പറയ + ഏണം = പറയേണം; പോക + വേണ്ടി = പോക + ഏണ്ടി = പോകേണ്ടി; നടക്ക + വേണ്ടു = നടക്ക + എണ്ടു = നടക്കേണ്ടു. (1) ഏണം എന്നതു ഉച്ചാരണദോഷത്താൽ എണം എന്നും, അണം എന്നും ആയ്മാറിയിരിക്കുന്നു. നടക്കേണം, നടക്കെണം, നടക്കണം.
(4) അന്തമകാരത്തിൻറെ പിന്നിൽ ഉം അവ്യയവും പെടു ധാതുവും വന്നാൽ മകാരം ലോപിക്കും.
മരം + ഉം = മര + ഉം വകാരാഗമാൽ, മര + വ് + ഉം = മരവും, ദേഹവും, ജ്ഞാനവും, മോക്ഷവും, കടവും. ഭയം + പെടുക = ഭയ + പെടുക. സവൎണ്ണാഗമത്താൽ, ഭയ + പ് + പെടുക = ഭയപ്പെടുക. കഷ്ടപ്പെട്ട, നഷ്ടപ്പെട്ടു, ദോഷപ്പെടും.
(5) മകാരത്തിൻറെ പിന്നിൽ ആക, ആക്ക എന്ന ക്രിയകൾ വന്നാൽ ചിലപ്പോൾ മകാരം ലോപിക്കും.
വശം + ആയി = വശ + ആയി = വശായി; നാനാവിധം + ആക്കി = നാനാവിധമാക്കി.
(i) ഇവിടെ അ, ആ എന്ന രണ്ടിന്നും സവൎണ്ണദീൎഘം ആദേശം വന്നിരിക്കുന്നു.
കാണം + അവകാശം = കാണ + അവകാശം = കാണാവകാശം, ജന്മം + അവകാശം = ജന്മാവകാശം, കാണം + അധികാരി = കാണ + അധികാരി = കാണാധികാരി (ധികാരലോപത്താൽ) കാണാരി.

താളിളക്കം
!Designed By Praveen Varma MK!