Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

073 അദ്ദേശസന്ധി.

36. ഒരു പദത്തിലേ അയ, അവ എന്ന അംശങ്ങൾക്കു പകരം ഏ, ഓ എന്ന ആദേശങ്ങൾ ചിലപ്പോൾ വരും.
അവൻ = ഓൻ അവൾ = ഓൾ; അവർ = ഓർ; മുക്കുവൻ =മുക്കോൻ; വാഴുന്നവൻ = വാഴുന്നോൻ; വിണ്ണവർ = വിണ്ണോർ; വാനവർ = വാനോർ. അവൻ + ഉടയ = അവനുടയ = അവനുട് + അയ = അവനുട് + ഏ = അവനുടേ; കുറയ = കുറെ; വിട്ടു + അയച്ചു = വിട്ടു + ഏച്ചു = വിട്ടേച്ചു; പറഞ്ഞു + അയക്ക = പറഞ്ഞേക്ക; കൊടുത്തേക്ക.

താളിളക്കം
!Designed By Praveen Varma MK!