Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

008 നാമം

2. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം എന്നീ നാലു തരങ്ങളായി വിഭജിച്ചിരിക്കുന്നു. (i, 117)
3. നാമത്തിന്റെറ ലക്ഷണങ്ങൾ:

(1) നാമം വാക്യത്തിലേ ആഖ്യയോ (i. 29–32) കൎമ്മമോ(i. 40–42) ആയിരിക്കും. (i. 113.) (2) നാമം ആഖ്യാതപൂരണമായിരിക്കും. (i. 36–39.)
(3) ദ്രവ്യം (i. 22), ഗുണം (i. 21); ക്രിയ (i. 97) എന്നിവ യിൽ ഏതിന്റെയും പേർ പറയുന്ന പദം നാമം ആകുന്നു.
(4) നാമത്തിന്നു ലിംഗം (i. 54-60), വചനം (i. 61-64), വിഭക്തി (i. 66-67) എന്ന മൂന്നുവിധം രൂപഭേദങ്ങൾ വരും.
(5) വിഭക്തികളിൽ ഷഷ്ഠി നാമത്തോടും ശേഷമുള്ള വിഭക്തികൾ ക്രിയയോടും ചേൎന്നിരിക്കും. (i, 115)
4. അൎത്ഥം പ്രമാണിച്ചു നാമങ്ങളെ ദ്രവ്യനാമങ്ങൾ,ഭാവനാമങ്ങൾ, സൎവനാമങ്ങൾ എന്ന മൂന്നു തരങ്ങളായി വിഭാഗിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!