Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

059 വിവൃതം, സംവൃതം

26. പദാന്തത്തിലേ ഉകാരം രണ്ടു വിധം. (1) ചുണ്ടുകൾ രണ്ടും ഉരുട്ടി പൂൎണ്ണമായിത്തുറന്നുച്ചരിക്കുന്ന ഉകാരത്തെ വിവൃതം എന്നും, കീഴ്ചുണ്ടു താഴ്ത്തി ഏകദേശം അകാരംപോലെ ഉച്ചരിക്കുന്ന ഉകാരത്തെ സംവൃതം എന്നും പറയും. വിവൃതത്തിന്നു നിറയുകാരമെന്നും മുറ്റുകാരമെന്നും, സംവൃതത്തിന്നു അരയുകാരമെന്നും പേരുണ്ടു.
(1) വിവൃതം. കടു, തെരു, കഴു, പുഴു, കുരു, ഗുരു, ശിശു.
(2) സംവൃതം ആടു, കാടു, ഉറപ്പു, നീറു, ചേറു, മണ്ണു, പുല്ലു, വാക്കു, ജഗത്തു, പരിവ്രാട്ടു, അനുഷ്ടുപ്പു.

ജ്ഞാപകം. — പദാദിയിലേ ഉകാരം വിവൃതം തന്നേ. സംസ്കൃതപദങ്ങളുടെയും പൂൎണ്ണഭൂതത്തിന്റെയും അന്തത്തിലുള്ള ഉകാരം വിവൃതം തന്നേ. വൎത്തമാനഭൂതക്രിയാന്യൂനങ്ങളുടെ അന്തത്തിലേ ഉകാരം സംവൃതം തന്നേ.

താളിളക്കം
!Designed By Praveen Varma MK!