Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

030 സ്വരങ്ങൾ

(സമാനാക്ഷരങ്ങൾ) അ, ആ; ഇ, ഈ; ഉ, ഊ; ഋ, ൠ; ഌ, (ൡ).
(സന്ധ്യക്ഷരങ്ങൾ) എ, ഏ, ഐ; ഒ, ഓ, ഔ.
(അയോഗവാഹങ്ങൾ) അം (അനുസ്വാരം); അഃ (വിസൎഗ്ഗം).
(iii) ഌകാരം സംസ്കൃതത്തിലെ കൢപ് ധാതുവിൽ മാത്രം ഉണ്ടു. ആ ധാതുവിൽ നിന്നുണ്ടായ കൢപ്തം, കൢപ്തി എന്ന പദങ്ങളെ മലയാളത്തിൽ ക്ലപ്തം, ക്ലപ്തിഎന്നും ക്ലിപ്തം, ക്ലിപ്തി എന്നും തെറ്റായി എഴുതിവരുന്നുണ്ടു.
(iv) ൡദീൎഘത്തിന്നു സംസ്ത്രത്തിലുംകൂടി പ്രയോഗമില്ല. അതുകൊണ്ടു അതിനെ ഉപേക്ഷിച്ചുകളയുന്നതു നല്ലതു.
(v) എ, ഒ എന്ന ഹ്രസ്വങ്ങൾക്കു സംസ്കൃതത്തിൽ പ്രയോഗമില്ലായ്കയാൽ സംസ്കൃതപദങ്ങളിലെ ഏ, ഓ എന്ന സ്വരങ്ങളെ ദീൎഘങ്ങളെക്കൊണ്ടുതന്നേ എഴുതേണം.

താളിളക്കം
!Designed By Praveen Varma MK!