Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

025 പരീക്ഷ (1 – 15)

1. നിൎവചനമെന്നാൽ എന്തു?
2. ലക്ഷണമെന്തെന്നു വിവരിക്കുക.
3. ലക്ഷണത്തിന്നു ഉണ്ടാകുന്ന ദോഷങ്ങൾ ഏവ?
4. ഈ ദോഷങ്ങളെ വിവരിക്കുകയും ഉദാഹരിക്കുകയും ചെയ്ക.
5. ലക്ഷ്യം, അതിവ്യാപ്തി, അവ്യാപ്തി, അസംഭവം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
6 (a) സൂൎയ്യൻ പ്രകാശമുള്ള ഒരു ഗോളമാകുന്നു. (b) ചന്ദ്രൻ വൎദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്ന ഒരു വസ്തുവാകുന്നു. (c) മനുഷ്യൻ രണ്ടുകാലുള്ള ജീവിയാകുന്നു. (d) മനുഷ്യൻ ആയുധം പ്രയോഗിക്കുന്ന ജീവിയാകുന്നു. ഈ ലക്ഷണവാക്യങ്ങളെ ശാസ്ത്രാനുസാരമായിട്ടുണ്ടോ എന്നു പരീക്ഷിച്ചു നോക്കുക.
7. (a) പശു, (b) കുതിര, (c) മാവു, (d) ത്രികോണം, (e) യുദ്ധം, (f) ദുൎഭിക്ഷം ഇവയെ ശാസ്ത്രരീതിയിൽ നിൎവചിക്കുക.
8. നാമത്തിന്റെ ലക്ഷണങ്ങളെ പറക.
9. നാമങ്ങളെ മൂന്നുവിധത്തിൽ വിഭജിച്ചു ഓരോരൊ വിഭാഗത്തിന്റെ അവാന്തരവിഭാഗങ്ങളെ പറക.
10. നാമത്തിന്നു രൂപഭേദങ്ങൾ എങ്ങനെ ഉണ്ടാകുന്നു?
11. ക്രിയയുടെ ലക്ഷണം പറക.
12. ക്രിയക്കും നാമത്തിന്നും തമ്മിൽ ഭേദമെന്തു?
13. ക്രിയ നാമമായ്ത്തീരുന്നതു എ ങ്ങനെ?
14. ക്രിയയെ വിഭജിക്കുക.
15. അകൎമ്മകക്രിയ, സകൎമ്മകക്രിയ ഇവ തമ്മിൽ എന്തുഭേദം?
16. എപ്പോൾ സകൎമ്മകമാകും?
17. ക്രിയ എന്നാൽ എന്തു?
18. വ്യാപാരം, ഫലം ഇവയെ വിവരിക്കുക.
19. വിശേഷണം, വിശേഷ്യം, ഗുണവചനം ഇവയെ വിവരിച്ചു ഉദാഹരിക്കുക.
20. ക്രിയാവിശേഷണത്തിന്റെ അൎത്ഥം എന്തു?
21. ഈ അൎത്ഥം ഉദാഹരണങ്ങളെക്കൊണ്ടു തെളിയിക്കുക.
22. അവ്യയം എന്നാൽ എന്തു?
23. അവ്യയത്തിന്റെ അവാന്തരവിഭാഗങ്ങളെ പറക.
24. വിശേഷണങ്ങളായ്വരുന്ന അവ്യയങ്ങളെ പറക.
25.മനോവികാരങ്ങളെ കാണിക്കുന്ന അവ്യയങ്ങളെ പറക.

താളിളക്കം
!Designed By Praveen Varma MK!