Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

020 നിദൎശകസൎവനാമം

(4) അ, ഇ, എന്ന ചുട്ടെഴുത്തുകളോടു ലിംഗവചനപ്രത്യയങ്ങളെച്ചേൎത്തുണ്ടാക്കുന്ന അവൻ, അവൾ, അതു, അവർ, അവ, ഇവൻ, ഇവൾ, ഇതു ഇത്യാദി സൎവനാമങ്ങളെ നാമാൎത്ഥം ചൂണ്ടിക്കാണിപ്പാൻ ഉപയോഗിക്കുന്നതുകൊണ്ടു അവയെ ചൂണ്ടു പേർ എന്നും നിദൎശകസൎവനാമമെന്നും പറയും.
(5) ഏവൻ, യാവൻ, ഏതു. എന്തു, ആർ ഇവ ചോദ്യത്തിൽ ഉപയോഗിക്കുന്നതുകൊണ്ടു പ്രശ്നാൎത്ഥകസൎവനാമങ്ങൾ ആകുന്നു. ഇവ യാ, ഏ എന്ന ചോദ്യെഴുത്തിൽനിന്നു ഉണ്ടായവ തന്നേ. ഏ എന്നതിനെ വിശേഷണമായിട്ടും പ്രയോഗിക്കും.

ജ്ഞാപകം.— ഒന്നു, ചില, പല, ഇന്ന, എല്ലാ, ഒക്കെ, മിക്ക, മറ്റു വല്ല, മുഴു, ഏറ്റം, ചെറ്റു, ഒട്ടു, തെല്ലു. വെറു, തുലോം ഇത്യാദിപദങ്ങളെ വ്യാകരണാന്തരത്തിൽ സൎവനാമങ്ങളുടെ ഇടയിൽ ചേൎത്തിരിക്കുന്നിവെങ്കിലും അവ വിശേഷണങ്ങളാകയാൽ ഇവിടെ സൎവനാമങ്ങളിൽ ചേൎത്തിട്ടില്ല. ഈവിഭാഗത്താൽ സിദ്ധിക്കുന്ന വ്യാകരണകാൎയ്യം ഒന്നുമില്ല.

താളിളക്കം
!Designed By Praveen Varma MK!