Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

190 പരീക്ഷ. (177—180.)

(i) 1. സമാനാധികരണം എന്നാൽ എന്തു?
2. ആഖ്യക്കും ആഖ്യാതത്തിന്നും ഏതിൽ സമാനാധികരണം ഉണ്ടായിരുന്നു? ഇപ്പോൾ ഏതു വിഷയങ്ങളിൽ ഉണ്ടായിരിക്കും?
3. വിശേഷണത്തിന്നും വിശേഷ്യത്തിന്നും സമാനാധികരണം എപ്പോൾ ഉണ്ടാകും? ഉദാഹരിക്കുക.
(ii) ഈ വാക്യങ്ങളിലേ പൊരുത്തങ്ങൾ പറക.
1. വാരിജാക്ഷൻ പ്രത്യക്ഷനായിട്ടു ചൊല്ലി നിന്നീടിനാൻ.
2. ഭ്രാതാവായ്വന്നതും മാതാവായ്വന്നതും താതനായ്വന്നതും കേവലം നീ.
3. ഇത്തരമോരോരോ നൽസ്തുതിയോതിനിന്നുത്തമയായൊരു ഭക്തിയുമായി.
4. യാഗവും തുടങ്ങിനാർ ശൌനകാദികളായൊരാഗമജ്ഞോത്തമന്മാരാകിയ മുനീന്ദ്രന്മാർ, ആഗമിച്ചിതു മുനിമാരെ സേവിപ്പാനപ്പോൾ വേഗത്തോടുഗ്രശ്രവസ്സാകിയ സൂതൻ താനും.
5. ഭൎഗ്ഗനാം ഭഗവാനും പാൎവ്വതീദേവിതാനും കാട്ടാളവേഷത്തോടും പ്രത്യക്ഷമായവാറും.
6. മന്നവൻ പൌഷ്യനപ്പോളുദങ്കനോടു ചൊന്നാൻ പീയുഷസമം വാക്യമാത്മാവു വജ്രോപമം.

താളിളക്കം
!Designed By Praveen Varma MK!